Friday, June 29, 2012

പൂച്ച

മികച്ച പൂച്ചയെ തിരഞ്ഞെടുക്കാന്‍ ഒരു മത്സരം.

വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചു എമണ്ടന്‍ പൂച്ചകള്‍ പങ്കെടുത്തു.
ബുദ്ധി, സാഹചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറാനുള്ള കഴിവ്, ശക്തി, സൌന്ദര്യം എല്ലാത്തിലും മത്സരങ്ങള്‍ നടത്തി.
കഴിവ് കുറവുള്ള കൂതറ പൂച്ചകള്‍ വേഗം വേഗം ഔട്ട്‌ ആയിപ്പോയി.

അവസാന റൌണ്ടുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു പുള്ളി പൂച്ച, എത്യോപ്യയില്‍നിന്നു ഒരു കരിംകറപ്പന്‍, ഒരു ജപ്പാന്‍ സയാമീസ പിന്നെ ഒരറബിപ്പൂച്ച..

കിടു കിടെ വിട്ടു കൊടുക്കാത്ത മത്സരം.
അവസാനം പോയന്റു നിലയില്‍ ഇന്ത്യന്‍ പൂച്ചയും എത്യോപ്യന്‍ പൂച്ചയും തുല്യര്‍. 
മറ്റു രണ്ടും ഔട്ട്‌ ആയി.

വീണ്ടും മത്സരം.. ഒപ്പം പോയന്റ്.! 

സംഘാടകരുടെ ചോദ്യങ്ങള്‍ കഴിഞ്ഞു. 
അവസാനം രണ്ടും തമ്മില്‍ തല്ലുകൂടി ആരാ ജയിക്കുന്നതെങ്കില്‍ ആ പൂച്ചയെ വിജയി ആയി പ്രഖ്യാപിക്കാന്‍ തീരുമാനമായി.

ബെല്ലടിച്ചു.. പോരാട്ടം തുടങ്ങി.

ഇന്ത്യന് നിലത്തു നില്ക്കാന്‍ സമയം കിട്ടിയില്ല.. ഇടിയോടിടി!!
ആദ്യ രൌണ്ടില്‍ തന്നെ നമ്മുടെ വീരന്‍ നോക്ക് ഔട്ട്‌!

സമ്മാനദാന വേളയില്‍ പോടിയത്തില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യക്കാരന്‍ എത്യോപ്യനോട് ചോദിച്ചു..
"ഗെഡീ.. ഞാന്‍ കുങ്ങ്ഫു, കരാട്ടെ, കളരി, ബോക്സിംഗ് .. സര്‍വ്വത്ര ഐറ്റങ്ങളിലും പെട ഡാവനുല്ലോ.. ന്നട്ടും മ്മളെ നിലം തോടീപ്പിചില്ല്യല്ലോ. ദെങ്ങിന്യ പറ്റീത്?" 

എത്യോപ്യന്‍ കുനിഞ്ഞു ഇന്ത്യന്‍ പൂച്ചയുടെ ചെവിയില്‍ പറഞ്ഞു..
"ആരോടും പറയണ്ട.. പറഞ്ഞാ നീ ഇനി ഇന്ത്യ കാണില്ല!
ഞാന്‍ പൂച്ച്യോന്നുമല്ല.. എത്യോപ്യയിലെ കരിംപുലിയാ..
പട്ടിണി കിടന്നു ഈ കോലത്തിലായതാ!"

1 comment:

  1. അനിമേഷ് ഈ നുറുങ്ങുകൾ കൊള്ളാം പക്ഷെ ഇവിടെ വരുന്നവർ ഓടി രക്ഷപ്പെടും കാരണം മാറ്റർ എത്ര ഉത്തമം ആയാലും കണ്ണുകൾക്ക്‌ വാട്ടം തട്ടുന്ന ഈ കറുപ്പിലെ വെളുപ്പ്‌ അവരെ അത് വായിക്കാതെ കമന്റിടാതെ ഓടിക്കും, ഈ കറുപ്പിലെ വെളുപ്പ്‌ വായനക്ക് ക്ളേശം സൃഷ്ടിക്കും മാറ്റുക ടെമ്പ്ലേറ്റ് നിറം ഫോണ്ട്
    ബ്ലോഗില വന്നതിൽ നന്ദി വരിക രണ്ടു വാക്ക് മാത്രം കുറിക്കുക :-)

    PS:
    അതുപോലെ ഇവിടുത്തെ word verification മാറ്റുക. അതും കമണ്ടു ഇടാൻ പ്രയാസം സൃഷ്ടിക്കും നന്ദി ~ Philip Ariel

    ReplyDelete