Friday, June 29, 2012

ഫഹദ് ഫാസില്‍

ഒരാള്‍ക്ക്‌ എങ്ങിനെ സ്വയം മാറാം.. 
പല ഉദാഹരണങ്ങളും ഉണ്ട്..
കാട്ടാളന്‍ വാല്മീകിയായത് കേട്ടിട്ടുണ്ട്..
മണ്ടന്‍ എന്ന് മുദ്ര കുത്തപ്പെട്ട തോമസ്‌ ആല്‍വാ എഡിസനെപ്പോലുള്ളവര്‍ പില്‍ക്കാലത്ത്‌ അസാമാന്യ പ്രതിഭാശാലികളുടെ കൂട്ടത്തില്‍ പ്രതിഷ്ടിക്കപ്പെട്ടിട്ടുണ്ട്.
നിരന്തരമായ സാധനകളിലൂടെ, അര്‍പ്പണ മനോഭാവതോടെയുള്ള പ്രവര്ത്തനത്തോടെ, സ്വയം നവീകരിച്ചും തേച്ചു മിനുക്കിയും മനുഷ്യന് മിന്നിതിളങ്ങാമെന്നു തെളിയിച്ചിട്ടുള്ളവര്‍ ധാരാളം.

ഞാനിവിടെ പറയുന്നത് സിനിമയെക്കുറിച്ചാണ്. 
ആദ്യം ഉണ്ടാക്കിയ ഇമേജിനെ കീഴ്മേല്‍ മറിച്ച പ്രതിഭാശാലികളുടെ കൂട്ടത്തില്‍ ഞാന്‍ കണ്ടിട്ടുള്ള ഒരാളാണ് മോഹന്‍ലാല്‍...
ചോക്കലെറ്റ്‌, ജോക്കര്‍ എന്നീ നിലകളില്‍നിന്നു അഭിനേതാവ് എന്ന നിലയിലേയ്ക്ക് വളര്‍ന്ന സൈഫ് അലി ഖാന്‍ മറ്റൊരാള്‍..
പക്ഷെ, ഇവരൊന്നും മോശക്കാരനാനെന്നു പറയിച്ചിട്ടില്ല.

പക്ഷെ, ആദ്യത്തെ പടം കണ്ടു കഴിഞ്ഞു 'തന്ത വിചാരിച്ചിട്ടോന്നും മോനെ അഭിനയം പഠിപ്പിക്കാന്‍ പറ്റില്ല.. അതൊക്കെ ജന്മസിദ്ധമായി കിട്ടണം' എന്ന് പറഞ്ഞു 
കൂവിതോല്പ്പിച്ച ഒരു ചെക്കന്‍ കുറച്ചു കൊല്ലങ്ങള്‍ക്കുള്ളില്‍ 'ഇവന്‍ കൊള്ളാട്ടാ' എന്നു പറയിക്കാന്‍ പാകത്തിന് വളര്‍ന്നിട്ടുണ്ടെങ്കില്‍ അതവന്റെ മിടുക്കാണ്!
'കയ്യെത്തും ദൂരത്തിലെ' നായകന്‍ ആയി ഫാസില്‍ അവതരിപ്പിച്ച സ്വന്തം പുത്രന്‍,
ഷാനു എന്ന ചെക്കനില്‍നിന്നു വളര്‍ന്നു കേരള കഫെയിലും കൊക്ക്ടൈലിലും ചാപ്പ കുരിശിലും ഉള്ള ഫഹദ് ഫാസില്‍ എന്ന നടനിലെയ്ക് എത്തി എന്നത് തെളിയിക്കുന്നതതാണ്. 
ഇവനാണ് അവന്‍ എന്ന് തിരിച്ചറിയുന്നവര്‍ തന്നെ വിരളം. അറിഞ്ഞാല്‍ വായും പൊളിച്ചു നിന്ന് പോകും, സത്യം!

നിനക്ക് മാര്‍ക്കുണ്ട് മോനെ, 
നിന്നെ പുചിച്ചു തള്ളിയ ഞാനടക്കമുള്ള മലയാളികളേക്കൊണ്ട് തിരിച്ചു പറയിപ്പിച്ചതിനു നൂറില്‍ നൂറ്റിപ്പത് മാര്‍ക്ക്.

No comments:

Post a Comment