Friday, June 29, 2012

GOOGLE BUZ

ബസ് ചാവാന്‍ പോണതിനു മുന്‍പ് ഇട്ട ഒരു പോസ്റ്റ്.. വായിച്ചപ്പോ എനിക്കന്നെ ചിരി വന്നു.


*നാളെ എന്തായാലും ബസില്‍ കയറില്ല. മറ്റന്നാള്‍ വരുമ്പോ സ്ടാന്റ് അടച്ചു പൂട്ടുമോ എന്നറിയില്ല.
അതുകൊണ്ട് ഞാന്‍ ഇത് ഇത്തിരി നേരത്തെ വെക്കുകയാ. ക്ഷമി*

ഒരു മിനിറ്റ്.. തൃശൂര്‍ ബസ് ഒപ്പരെട്ടെഴ്സിനു വേണ്ടി ഒരു നാല് വരി പ്രസംഗം പറയാനുണ്ട്.

"പ്രിയമുള്ളവരേ,
ചാവാന്‍ പോണ ദീ കെടക്കണ സാധനത്തില്‍ ത്രിശൂര്‍ന്നു യാത്ര തുടങ്ങുമ്പോ ഇതിന്റെ പോക്കെങ്ങടാന്നോ ഒപ്പം കേറിയിരിക്കണ ഗെഡികള്‍ ഏതു ലെവലിലുള്ള ചുള്ളന്മാരും ചുള്ളത്തികളും ആണെന്നോ "നോ ഹാന്‍ഡില്‍ അറ്റ്‌ ഓള്‍" !

തോടക്കത്തില് മ്മള് ഒന്ന് ചെറുതായിട്ട് ചാറി നോക്കി. 
നനയിണില്ല്യ! 

പിന്നെ കൊറേ കഴിഞ്ഞപ്പോന്ട്രാ ഓരോരുത്തര്‍ ദപ്പറത്തും ദിപ്പറത്തും ഒക്കെ ചറ പറാന്നു പെയ്യാണ്‌. 
വിട്വോ മ്മള്‍ ഒരു വഴിക്ക്. കേറി കൊറച്ചു ലാവിഷായി ഇടി വെട്ടി പെയ്തു നോക്കി.
ബൂസ്ടിടുമ്പോ തിരിച്ചു ബുഷിടണ ഒമന്‍ ഡാക്കള്‍ ..
"ജ്വലിക്കണ്ട്രാ ചുള്ളാ ആഷാവുടാ" ന്നു പറയണ കെലിപ്പ് ടീമോള്‍ ചുറ്റിലും. 
മിഡില്‍ സ്കൂട്ട് പറ്റില്ല്യാന്നു മനസിലായി. പിന്നെ ന്താ അങ്ങട് തോഴിക്ക്യന്നെ. 
പരമാവധി റോളില്‍ പെടച്ചു. വരീന്നു പൂവാന്‍ പാടില്ല്യല്ലോ!

സത്യം പറയാലോ ഈച്ച റോള്‍ ബസില്‍ കൊറവാ.. 
ചൊറി ഡാക്കള്‍ തീരെ ഇല്ല്യാത്ത ഒരു ഏരിയ.
പുള്ളിക്ക് പുള്ളി.. കട്ടയ്ക്ക് കട്ട. അതാണ്‌ ഇതിന്റെ ഒരിത്. ഇഷ്ടായി.

കോറെ ഏറെ പുത്തന്‍ ഗെഡീസ് കമ്പനി കിട്ടി.
ബസീന്നു ഏറങ്ങ്യാലും തോളത്തു തൂങ്ങാന്‍ പറ്റിയ ഡാക്കള്‍!
മതി, ദിതീ കൂടുതല്‍ എന്തൂട്ടാ വേണ്ടേ, ല്ലേ?
ഇനി സന്തോഷത്തോടെ ബസ് അങ്ങട് പൂത്യായിക്കോട്ടേ.

സന്തോഷ ണ്ട്, ഇതേ അര്‍മാദം ദപ്പറതൊക്കെ നടക്കോ എന്ന ആന്തലും ണ്ട്.

നന്ദീം ഉപകാരോം മറ്റതോന്നും പറയണില്ല്യ, ആരോടും.
അതൊക്കെ, ഒരുമാതിരി ചളി പിളി ആവും.
ഞാന്‍ ഇവിട്യോക്കെ ഇണ്ടാവും. ദീ കാണണ പെരിലന്നെ.

ഇത്തിരി മാറി നിന്നേ,
ഒരു പിടി കുന്തിരിക്കം കൂടി ഇട്ടിട്ടു പോട്ടെ.

തിങ്കളാഴ്ച ആയിട്ടും ചത്തില്ലെങ്കില്‍ വെള്ളം തൊട്ടു കൊടുക്കാനും ശവഘോഷയാത്രയ്ക്ക് മണിയടിക്കാനും ഞാനിണ്ടാവും.
ഒരൊപ്പീസും എന്‍റെ വക."

റീത്ത്.

ഇതിന്റെ കാശ് സ്വന്തം കയ്യീന്ന്!

No comments:

Post a Comment