Friday, June 29, 2012

പ്രേമവും പൊറോട്ടയും

പ്രീ ഡിഗ്രീ (ഇന്നത്തെ പ്ലസ് ടു) ക്ക് പഠിക്കുന്ന കാലം. 
എന്നോടോരുത്തന്‍ ഇംഗ്ലീഷില് ലവ് ലെറ്റര്‍ എഴുതിക്കൊടുക്കാന്‍ പറഞ്ഞു. 
ഗരുഡ ഹോടലിലെ പൊറോട്ടേം ചാറും ആയിരുന്നു ഒഫ്ഫര്‍. 
ആ ഭാഷയില്‍ നല്ല പരിജ്ഞാനം ആയതുകൊണ്ട് ഞാന്‍ കണ്ഫ്യൂഷനില്‍ ആയി.
ഇരുന്നും കിടന്നും തലകുത്തിനിന്നും ആലോചിച്ചിട്ടും ഒരു വരി പോലും ശരിയാണെന്ന വിശ്വാസത്തില്‍ എഴുതാന്‍ പറ്റുന്നില്ല.
പൊറോട്ടയുടെയും ചാറിന്റെയും കൊതി പാടത്ത് ഉഴാന്‍ കൊണ്ട് വരണ മൂരികള്‍ക്ക് മുന്നില്‍ കമ്പില്‍ കെട്ടിത്തൂക്കുന്ന പുല്ലു പോലെ എന്നെ മോഹിപ്പിച്ചു.
അപ്പോളാണ് ഐഡിയ ഉദിച്ചത്. 
അങ്കിള്‍ ഗള്‍ഫീന്ന് കൊണ്ട് വന്ന ബോണി എമ്മിന്റെ കാസറ്റില്‍ പാട്ടുകള്‍ പ്രിന്റ്‌ ചെയ്ത ലീഫ്ലെറ്റ് ഉണ്ടായിരുന്നു. 
അതിലെ 
"Sunny, yesterday my life was filled with rain.. .... 
എന്ന് തുടങ്ങി 
One so true...
I love you "
എന്നവസാനിക്കുന്ന പാട്ടിലെ 'സണ്ണി' കള്‍ നിര്ദാക്ഷിന്ന്യം എടുത്തു മാറ്റി പകരം ഞാനവിടെ 'ലിന്സി'കള്‍ ഫിറ്റ്‌ ചെയ്തു.

എഴുതി കൊടുത്തതിന്റെ പൊറോട്ട കൂടാതെ അത് വായിച്ചു ലവള്‍ 'എന്തോ കൊണ്ട'തിന്റെ പൊറോട്ടയും ചാറും വരെ ഞാന്‍ ലവന്റെ കയ്യീന്ന് വാങ്ങിച്ചു!

No comments:

Post a Comment