Friday, June 29, 2012

വേദ പുസ്തകം

ജെര്‍മ്മനീന്നുള്ള കാശുകാരനായ സായിപ്പിന്റെ കയ്യീന്ന് പാവപ്പെട്ട വിശ്വാസികളെ സഹായിക്കാന്‍ എന്ന പേരില്‍ വലിയ തുക കൈപ്പറ്റി സ്വയം സഹായിച്ച ഒരു മത പ്രഭാഷകന്‍ ഉണ്ടായിരുന്നു. കൊല്ലങ്ങള്‍ നീണ്ട അടിച്ചുമാറ്റലില്‍ തനിക്കു വേണ്ടതിലധികം സമ്പാദിച്ചു എന്നല്ലാതെ പത്ത് പൈസ അയാള്‍ ഒരു വിശ്വാസിക്കും കൊടുത്തില്ല. അയാളുടെ മനസ്സില്‍ ഭീതി വിതച്ചു കൊണ്ട് ഒരു ദിവസം സായിപ്പ് തന്‍റെ പണം പറ്റി നന്നായി ജീവിക്കുന്ന മനുഷ്യരെ കാണാന്‍ വിമാനമിറങ്ങി. നിവൃത്തിയില്ലാതെ മതപ്രാസംഗികന്‍ വിശ്വാസികളെ വിളിച്ചു കൂട്ടി. സായിപ്പ് ജെര്‍മ്മന്‍ ഭാഷയില്‍ സംസാരിച്ചു.. നമ്മുടെ ഗെടി പരിഭാഷപ്പെടുത്തിക്കൊടുത്തു..
"എല്ലാവര്ക്കും നമസ്കാരം"
"സന്തോഷവും സമാധാനവും നിറഞ്ഞ ഈ അന്തരീക്ഷത്തില്‍ നിങ്ങളെ കാണാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. "
അങ്ങനെ, ജെരമ്മനും അതിന്റെ പരിഭാഷയുമായി പ്രസംഗം പുരോഗമിക്കുമ്പോള്‍ ഇടിത്തീ പോലെ ആ വാക്കുകള്‍ സായിപ്പില്‍നിന്നു വന്നു.
"നിങ്ങള്ക്ക് വേണ്ടി എന്നാലാവുന്ന സഹായം ചെയ്തിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. ഒരു പാടു പേരെ സഹായിച്ചതായി ഈ ബ്രദര്‍ എന്നോടു പറഞ്ഞിട്ടുണ്ട്.എന്‍റെ കയ്യില്‍നിന്നു സഹായം ലഭിച്ചവര്‍ ഒന്ന് കൈ പോക്കണം"

ദൈവമേ.. പെട്ടു.
വളിച്ച ചിരിയോടൊപ്പം പരിഭാഷയ്ക്കുള്ള വാക്കുകള്‍ പരതി മത പ്രാസംഗികന്‍ ഒന്നുഴറി ..
പിന്നെ, മനസ്സാന്നിധ്യം വീണ്ടെടുത്തു മലയാളത്തില്‍ ഇങ്ങനെ പരിഭാഷപ്പെടുത്തി.

"എല്ലാവരും വേദ പുസ്തകം കൊണ്ട് വരണം എന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ.. പുസ്തകം കൊണ്ട് വന്നവര്‍ എല്ലാവരും കൈ പൊക്കൂ.."

No comments:

Post a Comment