Friday, June 29, 2012

മരണം വരുമൊരുനാള്‍

മരണം വരുമൊരുനാള്‍ ഓര്‍ക്കുക മര്‍ത്ത്യാ നീ 
കൂടെപ്പോരും നിന്‍ ജീവിത ചെയ്തികളും.
സല്ക്രുത്യങ്ങള്‍ ചെയ്യുക നീ അലസത കൂടാതെ.

http://www.muzigle.com/track/maranam-varumoru-naal#!track/maranam-varumoru-naal

മരണാനന്തര കര്‍മ്മങ്ങള്‍ക്ക് കൃസ്ത്യാനികള്‍ പാടുന്ന പാട്ടാണ്. ആബേലച്ചന്‍ ചിട്ടപ്പെടുത്തിയത്.
മനുഷ്യാ നീ പൊടിയാകുന്നു (മണ്ണ്).. പോടിയിലെയ്ക്ക് മടങ്ങുക. എന്നോന്നോര്‍പ്പിച്ചു കൊണ്ട് അവസാനിക്കും.
ചടങ്ങുകളില്‍ പങ്കെടുക്കുന്നവരോട് നല്ല ജീവിതത്ത്തിലെയ്ക്കുള്ള ഒരോര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.
കാരണം നിനച്ചിരിക്കാത്ത നേരത്ത്..
*മങ്ങിയോരന്തി വെളിച്ചത്തില്‍ ചെന്തീ പോലൊരു മാലാഖ 
വിണ്ണില്‍ നിന്നെന്‍ മരണത്തിന്‍ സന്ദേശവുമായ് വന്നരികില്‍*... അത് സംഭവിക്കുമെന്ന ഒരോര്‍മ്മപ്പെടുത്തല്‍.

ഓഫ്:
ചരമ പ്രസംഗം എന്നൊരു കര്‍മ്മം കൂടിയുണ്ട്.
മരിച്ചു കിടക്കുന്ന ആള്‍ ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ച്.. അങ്ങേര്‍ ലോകത്തിനു നല്‍കിയ നന്മകളേക്കുരിച്ചു അച്ഛന്‍ സംസാരിക്കും.
സാധാരണ, ആള് വടിയായാല്‍ നല്ല കാര്യങ്ങള്‍ മാത്രമേ പറയൂ എന്നുണ്ടല്ലോ.

ഒരിക്കല്‍..
നല്ല തല്ലുകൊള്ളിയായ ഒരു ഗെടി പാസ്‌ഡ ഏവേ. (ഒരു വഴിക്ക് പോയി, ഒടുക്കത്തെ പോക്ക്!!)
കുടി, പെണ്ണിനേം പിള്ളേരേം തല്ലല്‍, അയല്‍ക്കാരെ തെറിവിളി, ചെറ്റ പോക്കല്‍.. അങ്ങിനെ സംഭാവനകള്‍ ധാരാളം നല്‍കിയ വ്യക്തിയായിരുന്നു.
കാശുകാരയതുകൊണ്ടും തറവാട്ടുകാരനായതുകൊണ്ടും ചരമത്തിന്റെ ചടങ്ങുകള്‍ ഗംഭീരമായി.

ഉള്ളിലുള്ള ആശ്വാസം മറച്ചു വച്ചു പെണ്ണുമ്പിള്ള കരഞ്ഞു തളര്‍ന്നു കിടന്നു.
ചടങ്ങുകള്‍ക്കിടയില്‍ അച്ഛന്‍ ചരമ പ്രസംഗം നടത്തി..

'രംഭാ ഹോ..' എന്ന് റിവേഴ്സ് മ്യൂസിക്കിടാൻ വണ്ടിയൊന്നും ഉണ്ടായില്ലെങ്കിലും വേലിക്കപ്പുറം നിന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഷെയറിട്ട് ഒന്നുരണ്ടെണ്ണം വീതം ഷെയറിട്ടു കീറി.

"...... ചെട്ടന്‍ ദൈവത്തിന്റെ സ്വന്തം പുത്രനായിരുന്നു. നാടിനും നാട്ടാര്‍ക്കും വേണ്ടി ജീവിച്ച, സുഹൃത്തുക്കലുടെ നന്മയ്ക്കുവേണ്ടി പലതും പരിത്യജിച്ചു മാതൃകയായ മനുഷ്യന്‍.."

കൂടിനിന്നവരെ ആശ്ചര്യപ്പെടുത്തി പ്രസംഗം തുടരുമ്പോള്‍, പരേതന്റെ തളര്‍ന്നു കിടന്ന ഭാര്യ മൂത്ത മോനെ അരികിലേയ്ക്ക് വിളിച്ചു.

എന്താ കാര്യമെന്ന് അമ്മയുടെ അടുത്തെത്തി ചോദിച്ച അവനോടു ശബ്ദം താഴ്ത്തി പറഞ്ഞു.
"ഡാ, പെട്ടീ കേടക്കനത് നിന്റെ അപ്പന്‍ തന്ന്യല്ലേ, ന്നു ഒന്ന് നോക്ക്യേടാ.."

No comments:

Post a Comment