Thursday, June 28, 2012

ഫസ്റ്റ് എയിഡ് പ്രശ്നമാകുമ്പോള്‍


മൂന്നു വര്‍ഷങ്ങള്‍ക്കു മുന്പ്.
ഒരു ആക്സിഡന്റില്‍ എന്‍റെ ഉറ്റ ചങ്ങാതിയുടെ അച്ഛനും അവന്റെ രണ്ട് മക്കളും മരണമടഞ്ഞു. ഭാര്യയും അമ്മയും മാരകമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. അമ്മയുടെ കയ്യിലെ അസ്ഥികള്‍ ഒടിഞ്ഞിരുന്നു. കൂടെ വേറെ പരിക്കുകളും. ചില്ല് തറച്ചു കയറിയ മുറിവുകളോടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഭാര്യക്ക് ബോധമുണ്ടായിരുന്നില്ല. സ്പൈനല്‍ കോഡില്‍ ക്ഷതം സംഭവിച്ചിരുന്നു. അത് അപകടത്തില്‍ ഉണ്ടായതല്ല, മറിച്ച് അബോധാവസ്ഥയില്‍ ആയിരുന്ന അവളെ, വാരിക്കൂട്ടി എടുത്തു വേറെ വണ്ടിയിലേയ്ക്ക് കയറ്റാന്‍ വേണ്ടി ഓടിയതിനിടയ്ക്ക് സംഭാവിച്ചതാവാന്‍ ആണ് സാധ്യത എന്നാണു വിദഗ്ദ ഡോക്ടര്‍മാര്‍ പറഞ്ഞ്‌ അറിഞ്ഞത്. 

അതായത് അബോധാവസ്ഥയില്‍ ആയ ഒരാളുടെ കഴുത്തിനും ബലമുണ്ടാവില്ല. അത് വീണു കിടക്കും. കഴുത്തിനൊരു സപ്പോര്‍ട്ടും കൊടുക്കാന്‍ നമ്മള്‍ ആ ബഹളത്തില്‍ ശ്രദ്ദിക്കില്ല. , ജീവിതത്തില്‍ ഒരിക്കലും എണീറ്റ്‌ നടക്കില്ലേ എന്ന് വിഷമിച്ചിരുന്ന ഞങ്ങളെ സമാധാനിപ്പിച്ചുകൊണ്ട്‌ കോമയില്‍ ആയിരുന്ന അവള്‍ ദൈവ സഹായത്താല്‍ ഒരു മാസം കൊണ്ട് റിക്കവര്‍ ചെയ്തു.

എപ്പോളെങ്കിലും ഇതുപോലെ ഒരു രംഗം കൈകാര്യം ചെയ്യേണ്ടി വന്നാല്‍ കഴുത്ത് അനങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരു മുണ്ടോ ബെഡ് ഷീറ്റോ വിരിച്ചു അതിലേയ്ക്ക് കിടത്തി രണ്ട് വശത്തും പിടിച്ചു എടുത്തു കൊണ്ട് പോവുക. വേറൊരു സഹായവും കിട്ടിയില്ലെങ്കില്‍ പരിക്കേറ്റ ആളിന്റെ പിറകിലൂടെ കെട്ടിപ്പിടിചെഴുന്നെല്‍പ്പിക്കുക. അയാളുടെ തല നിങ്ങളുടെ കഴുത്തിനും തോളിനും ഇടയില്‍ റസ്റ്റ്‌ ചെയ്യട്ടെ. എന്നിട്ട് പിറകിലേയ്ക്ക് നടന്നു വാഹനത്ത്തില്‍ കയറ്റുക. ചിലപ്പോള്‍ പുറമേനിന്നു കാണുമ്പോള്‍ ഒരു മുറിവും ഉണ്ടായില്ലെങ്കിലും ഒടിഞ്ഞിരിക്കുന്ന വാരിയെല്ലുകലോ കോളര്‍ ബോണോ സ്കാപ്പുലയോ വാരിക്കൂട്ടി എടുത്തുകൊണ്ടു പോകുമ്പോള്‍ ആന്തരികാവയവങ്ങള്‍ക്കു ഇന്ജുരി ഉണ്ടാക്കിയേക്കാം. അതുകൊണ്ട്, തിരക്ക് പിടിക്കാതെ, സമചിത്തതയോ ടെ ഇത്തരം സന്ദര്‍ഭങ്ങളില്‍ പെരുമാറണം.

പൊള്ളല്‍, മുറിവ്, പട്ടികടി, പാമ്പുകടി, അപസ്മാരം, ശ്വാസതടസ്സം.... നമ്മള്‍ ജീവിതത്തില്‍ പലപ്പോളും ഇത്തരം രംഗങ്ങളിലൂടെ കടന്നു പോവും. ഓരോ സന്ദര്‍ഭങ്ങളിലും എന്തൊക്കെ പ്രതിവിധികള്‍ ചെയ്യാം എന്ന് അറിയുന്നവര്‍ എഴുതുക.

No comments:

Post a Comment