Thursday, June 28, 2012

ചരമ യാത്ര

ചരമ യാത്ര തുടങ്ങാറായി. ദു:ഖ സാന്ദ്രമായ അന്തരീക്ഷം.
മരിച്ച പുള്ളിക്കാരന്റെ മകന്‍ പത്ത് പന്ത്രണ്ടു വയസ്സുള്ള കുട്ടി, മണി എടുത്തു ഘോഷയാത്രയുടെ മുന്നില്‍ നടപ്പ് തുടങ്ങി.
ആരും തടഞ്ഞില്ല. പയ്യനല്ലേ, അപ്പന്‍ മരിച്ചു കേടക്കല്ലേ, അവന്റെ ഒരാഗ്രഹമല്ലേ.. എന്നൊക്കെ വിചാരിച്ചു കാണും.

കുറച്ചു നേരെം കഴിഞ്ഞപ്പോള്‍ അവന്റെ ഒരു കൂട്ടുകാരന്‍ അടുത്ത് ചെന്നു.
"ഡാ.. എനിക്ക് താടാ മണിയടിക്കാന്‍"
"തരില്ല. എനിക്ക് പള്ളി വരെ ഇതടിക്കണം."
"നാളെ പെന്‍സിലും തീപ്പെട്ടിപടോം തരണമെങ്കില്‍ ഇനി മണി എനിക്ക് തന്നോ." ഓഫര്‍ വന്നു.
"എന്ത് തന്നാലും മണി ഞാന്‍ തരില്ല."

കൂട്ടുകാരന് വിഷമമായി.. അവന്‍ പിണങ്ങി. 
താളത്തില്‍ മണിയടിച്ചു ഗമയില്‍ നടക്കുന്ന നായകനോട് ഇങ്ങനെ പറഞ്ഞു.
"നോക്കിക്കോട, എന്‍റെ അപ്പനും ചാവും. അപ്പൊ മണീം ചോദിച്ചു വായോ ട്ടാ"

No comments:

Post a Comment