Friday, June 29, 2012

പുതിയ സംശയം

പുതിയ സംശയം ബൈ രണ്ടാമത്തെ പുത്രന്‍.

"പപ്പാ.. ഞാന്‍ കുഞുണ്ണി ആയിരുന്നപ്പോള്‍ മാമം ഉണ്ടിരുന്നത് ഏതിലൂട്യാ.."
"വായിലൂടെ. എന്താ ഇത്ര സംശയം?"
"അതല്ലാ.. തീരെ ചെറിയ ഉണ്ണിയായിരുന്നപ്പോള്‍.. അപ്പോളോ?"
"അപ്പോള്‍ മാമം അല്ലല്ലോ അമ്മിഞ്ഞ കുടിക്ക്യല്ലേ ചെയ്തെര്‍ന്നത്‌.."
"അതല്ല വയറ്റീ കേടക്കുമ്പോ ദേ, ഈ പോക്കിളില്ലേ, ഇതീക്കൂടെ ആണോ തിന്നെര്‍ന്നത്‌?"
(എവിടുന്നോ കുറച്ചു ഈ സഖാവിന്റെ തലേക്കൂടെ കേറിപ്പോയീട്ടുണ്ട്!!)

"ആ.. അത് ഒരു കുഴലായിരുന്നു.. മമ്മീടെ വയറിനുള്ളില് നിന്നെ കണക്ട് ചെയ്തെര്‍ന്ന കുഴല്.
മമ്മി ആഹാരം കഴിക്കുന്നത്‌ ആ കുഴലിലൂടെ നിന്റെ ഉള്ളിലും എത്തി. എന്നിട്ട് നീ വലുതായപ്പോ പുറത്തേയ്ക്ക് പോന്നു. അപ്പൊ ആ കുഴല് മുറിച്ചു കളഞ്ഞു അതിന്റെ പാടാന് ഈ കുഴി. പൊക്കിള്"

"അപ്പൊ പിന്നെങ്ങിന്യാ എനിക്ക് ഭക്ഷണം കിട്ട്യേ?"
"അപ്പോളേയ്ക്കും നീ ഇത്തിരികൂടി വലുതായില്ലേ.. അപ്പോള്‍ നിനക്ക് അമ്മിഞ്ഞപാല് തന്നു.
കുറെ നാള് അത് കുടിച്ചു. പിന്നെ ഇത്തിരീശെ ചോറ് തന്നു. ഇപ്പൊ മോന്‍ എന്തൊക്കയ തിന്നാന്‍ പറ്റാ.. ല്ലേ?"

കുറച്ചു നേരം മൌനം.. ചിന്ത..

"പപ്പയ്ക്ക് ഈ അമ്മിഞ്ഞേല് പാലുണ്ടാര്‍ന്ന?"
"പപ്പയ്ക്കോ? അത് അമ്മമാര്‍ക്കല്ലേ ഉണ്ടാവ.. ആണുങ്ങള്‍ക്ക് അമ്മിഞ്ഞേല്‍ പാലുണ്ടാവില്ല."
"അപ്പൊ പിന്നെ പപ്പയ്ക്കും എനിക്കുമൊക്കെ എന്തിനാ ഈ അമ്മിഞ്ഞ?"

ഞാനും സ്വയം ചോദിച്ചു..
എന്തിനാ?

No comments:

Post a Comment