Thursday, June 28, 2012

പ്ലാസ്റിക് ഷീറ്റിനും ജീവിതം രക്ഷിക്കാമെന്കില്!!


അപകടങ്ങള്‍ കണ്ടാല്‍ വണ്ടി നിര്‍ത്താതെ പോവാനുള്ള ഒരു പ്രധാന കാരണം പിന്നാലെയുണ്ടാകുന്ന നൂലാമാലകളല്ല മറിച്ചു സ്വന്തം വണ്ടിയില്‍ ചോരക്കറയാകാന്‍ ഇഷ്ടമാല്ലാത്തതാനെന്നു പറഞ്ഞാല്‍ നിഷേധിക്കുമോ? നിന്റെ ആര്‍ക്കെങ്കിലും ആയിരുന്നു സംഭാവിചിരുന്നതെങ്കില്‍ എന്ന ചോദ്യത്തെ, 'അപ്പോള്‍ നോക്കാം' എന്ന് നമ്മള്‍ നേരിടും. ആശുപത്രിയില്‍ എത്തിച്ചാല്‍ പിന്നെ, പഴയ പോലെ വലിയ നൂലാമാലകലോന്നുമില്ല എന്ന് ഒരു വിധം ആള്‍ക്കാര്‍ക്കൊക്കെ അറിയാം. ഒരു വലിയ പ്ലാസ്റിക് ഷീറ്റ് (മടക്കി ഗ്ലോവ് ബോക്സില്‍ വെക്കാവുന്നതു) എല്ലാ വണ്ടികളിലും സൂക്ഷിച്ചാല്‍ പരിഹരിക്കാവുന്നതേയുള്ളൂ ഈ വിഷയം. സീറ്റില്‍ വിരിക്കാന്‍ രണ്ട് സെക്കണ്ട് മതി. എടുത്തു കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കുകയും ചെയ്യാം.

No comments:

Post a Comment