Friday, June 29, 2012

ഇത് എന്‍റെ അച്ഛന്‍

കുറെ വര്‍ഷങ്ങള്‍ക്കു മുന്പ്
സുഹൃത്ത് വഴി സുഹൃത്തായ ഒരാളുടെ വിവാഹത്തിനു പോയി.
ഞങ്ങള്‍ ചെന്നപ്പോള്‍ താലികെട്ട് കഴിഞ്ഞു.
തിക്കും തിരക്കും കഴിഞ്ഞു വധൂവരന്മാരുടെ അടുത്തുനിന്നും ആളൊതുങ്ങിയപ്പോള്‍ ഞങ്ങള്‍ അവരുടെ അടുത്തേയ്ക്ക് ചെന്നു.
താലികെട്ട് കാണാന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞു. 
പരസ്പരം പരിചയം പുതുക്കി.
വധുവിനു ഞങ്ങളെ പരിചയപ്പെടുത്തി.
ഫോട്ടോയ്ക്ക് പോസ് ചെയ്തു.
ഇന്നേരമത്രയും അരുപതിനോടടുത്ത് പ്രായമുള്ള മെല്ലിച്ച ഒരാള്‍ പരിചയപ്പെടാന്‍ ഊഴം കാത്തു അടുത്ത് നില്‍പ്പുണ്ടായിരുന്നു.
ഞങ്ങള്‍ മണ്ട്ടപത്തില്‍നിന്നിറങ്ങുമ്പോള്‍ അയാളെ വരന് പരിചയപ്പെടുത്തി വധു വളരെ ലാഘവത്തോടെ ഇങ്ങനെ പറഞ്ഞു.
"മോഹന്‍, ഇത് എന്‍റെ അച്ഛന്‍!"

അമ്പരന്നു പോയ എന്നെ ഇന്നും ആ വാക്കുകള്‍ കുത്തിനോവിക്കുന്നുണ്ട്.
ആ പിതാവിന്റെയും വരന്റെയും മുഖത്തെ ഭാവങ്ങളും!

No comments:

Post a Comment