Friday, June 29, 2012

പ്രസംഗം

"അത് കൊണ്ടാണ് കര്‍ത്താവ്‌ പറഞ്ഞത് - ആകാശത്തിലെ പറവകളെ നോക്കുവിന്‍ .. അവ വിതക്കുന്നില്ല, കൊയ്യുന്നില്ല.." അച്ചന്‍ പ്രസംഗം തകര്‍ത്തുകൊണ്ടിരുന്നു..
ലോനക്കുട്ടിചേട്ടന്‍ അസ്വസ്ഥനായി മനസ്സിലെന്തോ പിറുപിറുത്തുകൊണ്ട് ഇളകിയിരുന്നു. 
എല്ല് മുറിയെ പണിയുക, പല്ല് മുറിയെ തിന്നുക എന്നതു ശീലമാക്കിയ അങ്ങേര്‍ക്കു അച്ചന്‍റെ വാക്കുകള്‍ അത്രയ്ക്ക് ദഹിച്ചില്ല.
" വയലിലെ ലില്ലികളെ നോക്കുക.. അവ വിതക്കുന്നില്ല, കൊയ്യുന്നില്ല, എന്നിട്ടും ദയാപരനായ കര്‍ത്താവ്‌ അവയെ തീറ്റിപ്പോറ്റുന്നു."
ലോനക്കുട്ടിചെട്ടനു സഹി കെട്ടു.. പുറത്തേയ്ക്ക് നടക്കുന്നതിനിടയില്‍ അലത്താരയിലെയ്ക്ക് നോക്കി ഇങ്ങനെ പറഞ്ഞു..
"ഇതിനാണച്ചോ ഒരുമാതിരി ഊമ്ബിതീറ്റ എന്ന് പറയുന്നത്"

പൂച്ച

മികച്ച പൂച്ചയെ തിരഞ്ഞെടുക്കാന്‍ ഒരു മത്സരം.

വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചു എമണ്ടന്‍ പൂച്ചകള്‍ പങ്കെടുത്തു.
ബുദ്ധി, സാഹചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറാനുള്ള കഴിവ്, ശക്തി, സൌന്ദര്യം എല്ലാത്തിലും മത്സരങ്ങള്‍ നടത്തി.
കഴിവ് കുറവുള്ള കൂതറ പൂച്ചകള്‍ വേഗം വേഗം ഔട്ട്‌ ആയിപ്പോയി.

അവസാന റൌണ്ടുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു പുള്ളി പൂച്ച, എത്യോപ്യയില്‍നിന്നു ഒരു കരിംകറപ്പന്‍, ഒരു ജപ്പാന്‍ സയാമീസ പിന്നെ ഒരറബിപ്പൂച്ച..

കിടു കിടെ വിട്ടു കൊടുക്കാത്ത മത്സരം.
അവസാനം പോയന്റു നിലയില്‍ ഇന്ത്യന്‍ പൂച്ചയും എത്യോപ്യന്‍ പൂച്ചയും തുല്യര്‍. 
മറ്റു രണ്ടും ഔട്ട്‌ ആയി.

വീണ്ടും മത്സരം.. ഒപ്പം പോയന്റ്.! 

സംഘാടകരുടെ ചോദ്യങ്ങള്‍ കഴിഞ്ഞു. 
അവസാനം രണ്ടും തമ്മില്‍ തല്ലുകൂടി ആരാ ജയിക്കുന്നതെങ്കില്‍ ആ പൂച്ചയെ വിജയി ആയി പ്രഖ്യാപിക്കാന്‍ തീരുമാനമായി.

ബെല്ലടിച്ചു.. പോരാട്ടം തുടങ്ങി.

ഇന്ത്യന് നിലത്തു നില്ക്കാന്‍ സമയം കിട്ടിയില്ല.. ഇടിയോടിടി!!
ആദ്യ രൌണ്ടില്‍ തന്നെ നമ്മുടെ വീരന്‍ നോക്ക് ഔട്ട്‌!

സമ്മാനദാന വേളയില്‍ പോടിയത്തില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യക്കാരന്‍ എത്യോപ്യനോട് ചോദിച്ചു..
"ഗെഡീ.. ഞാന്‍ കുങ്ങ്ഫു, കരാട്ടെ, കളരി, ബോക്സിംഗ് .. സര്‍വ്വത്ര ഐറ്റങ്ങളിലും പെട ഡാവനുല്ലോ.. ന്നട്ടും മ്മളെ നിലം തോടീപ്പിചില്ല്യല്ലോ. ദെങ്ങിന്യ പറ്റീത്?" 

എത്യോപ്യന്‍ കുനിഞ്ഞു ഇന്ത്യന്‍ പൂച്ചയുടെ ചെവിയില്‍ പറഞ്ഞു..
"ആരോടും പറയണ്ട.. പറഞ്ഞാ നീ ഇനി ഇന്ത്യ കാണില്ല!
ഞാന്‍ പൂച്ച്യോന്നുമല്ല.. എത്യോപ്യയിലെ കരിംപുലിയാ..
പട്ടിണി കിടന്നു ഈ കോലത്തിലായതാ!"

MANGLISH

ഇഗ്ലീഷിന്റെ സ്വാധീനം നമ്മുടെ ദൈന്യംദിന ജീവിതത്തില്‍ എത്രതോളമുന്ടെന്നു എല്ലാവര്ക്കും അറിയാമല്ലോ.
'മ്മളൊക്കെ ഇഗ്ലീഷില് നാല് വീശു വീശ്യാല്‍ന്ടല്ലോ.. ' ന്നങ്ങുട് പറഞ്ഞിട്ട് പൂശണ കേട്ടാ പെറ്റ  തള്ള സഹിക്കില്ല്യ..
കേട്ട് നോക്കൂ..

ഒന്ന്..
"ഹായ് നീയിതൊക്കെ എവ്ടന്നണ്ടാ പഠിച്ചേ..കൊള്ളാലോ"
"ചെറുപ്പം തൊട്ടുള്ള ശീലല്ലേ.. മ്മടെ വീട് മലേരിയെലല്ലേ..!"
(മല നില്‍ക്കുന്ന ഏറിയ ആണ് മലേരിയ!)

രണ്ട്
"ഹോ .. തോറ്റു. എപ്പ വിളിച്ചാലും ഈ ഫോണ്‍ എനഗെജുമെന്റ്റ് ആണല്ലോ "

മൂന്നു
"ഡാ.. ആ പോയ വണ്ടീല് എന്‍റെ പഴയ ലൈന്‍ ആണോന്നു ഒരു സംശയം. നീ ആ വണ്ടീനെ ഓവറ്ലോക്ക് ചെയ്തെ, വേഗം."
ഓപ്പോസിറ്റ് വണ്ടി വരുംബലല്ലേ നിന്റെ ഒരു ഓവര്‍ ലോക്ക്. പോടാ അവടന്ന്."

നാല്.
"അവള് എന്നെ നോക്കി സൈറ്റടിച്ചുടാ.. 
ഞാന്‍ ആകെ ആസ്പെറ്റൊസ് ആയിപ്പോയി!"

അഞ്ച്‌
"സാറേ, കഴിഞ്ഞ ആഴ്ച പഞ്ചായത്ത് മെമ്പറുടെ മുന്നില്‍ ഈ കാര്യം കൊമ്പ്രമെന്സസ് ആയതാ.. എന്നിട്ട പിന്നേം."

മെഴുതിരി

അവധിദിവസം കഴിഞ്ഞു പിറ്റേന്ന് ജോലിക്ക് വന്നപ്പോള്‍ രണ്ടു സുഹൃത്തുക്കള്‍ തമ്മില്‍ കുശലം പറഞ്ഞു..

"ഡാ.. ഞാന്‍ ഇന്നലെ വീട്ടിലിരുന്നു ബോറടിച്ചു മതിയായപ്പോ ചൂണ്ട ഇടാന്‍ പോയി. കുറെ നേരം കഴിഞ്ഞു വലിച്ചു നോക്കിയപ്പോളുണ്ട്രാ.. ഒരു മുട്ടന്‍ ബ്രാല്‍. മുപ്പത്താറു കിലോ തൂക്കം"

"അതിശ്യാട്ടോ..മ്മടെ കാര്യം. സെയിം പിച്ച്. ഞാനും ഇന്നലെ ചൂണ്ട ഇടാന്‍ പോയി. ഇട്ടു അപ്പൊ തന്നെ എന്തോ കൊളുത്ത് വലിച്ചു കൊണ്ട് പോയി. ചൂണ്ട എടുത്തപ്പോ കത്തി നിക്കണ രണ്ടു മെഴുകുതിരി."

"പോടാ, പോടാ.. ഇത് നമ്പരാ.. മെഴുതിരിയല്ലേ കൊളത്തീന്നു കിട്ടാ.. പുളു.. പുളു.." 

" നീ ആദ്യം ആ ബ്രാലിന്റെ തൂക്കം ഒന്ന് കുറയ്ക്ക്‌. അപ്പൊ ഞാന്‍ മെഴുതിരി കെടുത്താം." 

മഹാത്മാ ഗാന്ധി

രാവിലെ, താഴെയുള്ള സന്താനം (ഒന്നാം ക്ലാസ്സില്‍) മുറം പോലുള്ള ഒരു പുസ്തകവുമായി അടുത്തെത്തി

"ഈ ജി കെ ഒന്ന് പറഞ്ഞു തരുമോ?"
"ഇത് ബേര്‍ഡ്സ് അല്ലെ? നിനക്കറിയാലോ.."
"അതല്ല, നെക്സ്റ്റ് പേജ്"
ഞാന്‍ നോക്കിയപ്പോള്‍ ഫ്രീഡം ഫൈട്ടെഴ്സ് ന്റെ എട്ടു ചിത്രങ്ങള്‍ 
അപ്പുറത്തായി പേരുകള്‍ ക്രമം തെറ്റിചെഴുതിയിട്ടുണ്ട്
ഓ കെ.
"ഇതാരാ?" ഞാന്‍ 
" ഇത്തിരി ആള്‍ക്കാരെ അറിയാം. ചെലോരെ അറിയില്ല. അതല്ലേ പപ്പോട് പറഞ്ഞു തരാന്‍ പറയുന്നത്"
"അത് ശരി..ഇത് ഭഗത് സിംഗ് .."
"ഇത് ഇന്ത്യന്‍ ഫ്ലാഗ് അല്ലെ?"
"പോടാ.. ഇതൊരു ആളാണെന്നു മനസ്സിലാക്കാന്‍ പറ്റുന്നില്ലേ?"
"ഈ പപ്പയ്ക്ക് ഒന്നും അറിയില്ല. അയാള്‍ടെ ബാക്കില്‍ നാഷണല്‍ ഫ്ലാഗ് കണ്ടോ?"
അപ്പോളാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. ബാക്ക്ഗ്രൌണ്ടില്‍ നാഷണല്‍ ഫ്ലാഗിന്റെ കളര്‍.
"ഓ.. ഇതില്‍ രണ്ടു ലേഡീസ് ഉണ്ട്. ഒന്ന് റാണി ലക്ഷ്മി ഭായ് , മറ്റേതു സരോജിനി നായിഡു. അത് തിരിച്ചറിയാന്‍ എളുപ്പമാണല്ലോ. 
ക്ലൂ തരാം. റാണി ലക്ഷ്മി ഭായി ജാന്‍സി എന്ന രാജ്യത്തെ ക്വീന്‍ ആയിരുന്നു." 
"അത് മനസ്സിലായി." അവന്‍ ചിത്രം തൊട്ടു കാണിച്ചു.
"അപ്പോള്‍ സരോജിനി നായിഡു ഏതാ?"
"പപ്പാ .. പറ്റിക്ക്യാല്ലേ.. ഇതില്‍ വേറെ ലേഡീസ് ഇല്ലല്ലോ"
ഞാന്‍ കീഴടങ്ങി. ആ പടത്തില്‍ സരോജിനി നായിഡുവിനു ടിപ്പിക്കല്‍ പെണ്ണിന്റെ ഇമേജ് ഇല്ല. കണ്ടാല്‍ ഏതോ ആണാണെന്നെ തോന്നൂ.
"ഇത്?"
"നെഹ്‌റു, കഴിഞ്ഞ ചില്ദ്രന്‍സ് ഡേയ്ക്ക് ക്രിസ്ടി ആര്‍ന്നു നെഹ്‌റു. ഇത്തവണ ഞാനാവും."
"ഓ കെ. ഇതാരാ?"
"അറിയില്ല"
"ഇതാണ് സുഭാഷ് ചന്ദ്രബോസ്. (ആവേശത്തോടെ) ഗിവ് മി യുവര്‍ ബ്ലഡ്‌, ഐ വില്‍ ഗിവ് യു ദി ഫ്രീഡം എന്ന് പറഞ്ഞ മഹാനാണ്."
"അയാള്‍ക്ക്‌ അസുഖം ഉണ്ടായിരുന്നോ?"
"അസുഖോ? ഡാ.. ഇന്ത്യന്‍ നാഷണല്‍ ആര്മ്മി ഉണ്ടാക്കി ബ്രിട്ടനെതിരെ പോരാടിയ വീരനാണ് സുഭാഷ് ചന്ദ്രബോസ്."
"അതല്ല, അപ്പോള്‍ അയാള്‍ എന്തിനാ ബ്ലഡ്‌ ചോദിച്ചത്? അസുഖമുള്ള ആള്‍ക്കാര്‍ക്കല്ലേ ബ്ലഡ്‌ കയ്യിമ്മേ സൂചി കുത്തി കേറ്റുന്നതു?"
അല്ല എനിക്കിത് വേണം ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നവനോട് ആവേശം കൊള്ളാന്‍ പോവണ്ട വല്ല കാര്യോം ഉണ്ടായിരുന്നോ. ഞാന്‍ ഉത്തരം പറയാതെ ഇരുന്നു. 
"അത് പോട്ടെ, ഇത് അറിയാമല്ലോ.. ആരാ?"
"ഫാദര്‍ ഓഫ് നേഷന്‍, മഹാത്മാ ഗാന്ധി."
ഹാവൂ ആശ്വാസമായി..
അപ്പോള്‍ വരുന്നു അടുത്ത ചോദ്യം.
"ഇവരൊക്കെ മരിച്ചോ?"
"ഉവ്വ്, എല്ലാവരും മരിച്ചു"
"എന്നിട്ടെന്താ ഗാന്ധിജീടെ പടം മാത്രം കാശുമ്മേ വെച്ചേക്കണത്?"
ഈശ്വരാ..
ഞാന്‍ എണീറ്റു. ഉത്തരം പറയാനാവാത്തവന്റെ സ്ഥിരം നമ്പര്‍ അടിച്ചു.
"അത് പിന്നെ പറഞ്ഞു തരാം. 
എണീറ്റെ, സ്കൂള്‍ ബസ്‌ ഇപ്പൊ വരും. വേഗം റെഡി ആവു... മം വേഗം വേഗം."

വീണ്ടും ഒരു മക്കള്‍ മാഹാത്മ്യം!

വീട്ടില്‍ .. രാവിലെ 
പേപ്പറില്‍ മുഴുകിയിരിക്കുമ്പോള്‍ പത്നി..
"ദേ, ഇവനോട് ക്ലാസ് ടെസ്റ്റിനു ഉള്ള ചാപ്റ്റര്‍ ഒന്ന് ചോദിച്ചു നോക്കിക്കേ.. ഞാന്‍ ഇവര്‍ക്ക് ലഞ്ച് ആക്കട്ടെ, പ്ലീസ്.."
അവള്‍ അടുക്കളയില്‍ അലിഞ്ഞു ചേര്‍ന്നു.
ചാപ്റ്റര്‍ മൂത്തവന്‍ തന്നെ കാണിച്ചു തന്നു.
അതിനെടെല്‍ ഒരു കുതിതിരിപ്പന്‍ ചോദ്യവും..
"പപ്പാ.. ഹു ഈസ്‌ നോണ്‍ ആസ് ലിറ്റില്‍ മാസ്റ്റര്‍?"
"അതറിയില്ലേ? സച്ച......"
"പപ്പാ. ഓപ്ഷന്‍സ് ഉണ്ട്.. ഗാംഗുലി, സച്ചിന്‍, ഗവാസ്കര്‍"
ഞാന്‍ ദദില്‍ കിടുങ്ങി. ആരെടാ.. ഈ പുസ്തകം ഉണ്ടാക്കീത്‌.. എന്ന് മനസ്സില്‍ ചിന്തിച്ചു.
"ഹ്മം.. ചെറിയ കണ്ഫുഷ്യന്‍ ഉണ്ട് മോനെ, നോക്കീട്ടു പറഞ്ഞു തരാം" എന്ന് പറഞ്ഞു.
പുസ്തകം എടുത്തു.
ഫയ്മസ് ഫോര്‍ വാട്ട്‌.. സിറ്റികളും അത് എന്തിനൊക്കെ പ്രശസ്തമാണ് എന്നുമാണ് ചാപ്ടരില്‍.
ചോദ്യം തുടങ്ങി.
"വിശാഖപട്ടണം? "
"ഷിപ്‌ ബില്ടിംഗ്.. ആന്‍ഡ്‌ ഇറ്റ്‌ ഈസ്‌ എ പോര്‍ട്ട്‌."
...............
"അലഹബാദ്?"
"സാമ്പാര്‍ മതി ആശ്രം."
"എന്ത്?" (എനിക്ക് ചിരി പൊട്ടി)
ഉത്തരം ഉച്ചത്തില്‍ വന്നു..
"സാമ്പാര്‍മതി"
ചിരിക്കാന്‍ തുടങ്ങുന്നതിനു മുന്‍പേ വേറൊരു ശബ്ദം അടുക്കളെന്നു പൊന്തി..
"കിട്ടീത് തിന്നാന്‍ പടിക്ക്. അല്ലെങ്കി സാമ്പാര്‍ വച്ചാ തൊട്ടു നോക്കില്ല. ഇപ്പോളവന് സാമ്പാര്‍ മതീത്രേ!"

ഫഹദ് ഫാസില്‍

ഒരാള്‍ക്ക്‌ എങ്ങിനെ സ്വയം മാറാം.. 
പല ഉദാഹരണങ്ങളും ഉണ്ട്..
കാട്ടാളന്‍ വാല്മീകിയായത് കേട്ടിട്ടുണ്ട്..
മണ്ടന്‍ എന്ന് മുദ്ര കുത്തപ്പെട്ട തോമസ്‌ ആല്‍വാ എഡിസനെപ്പോലുള്ളവര്‍ പില്‍ക്കാലത്ത്‌ അസാമാന്യ പ്രതിഭാശാലികളുടെ കൂട്ടത്തില്‍ പ്രതിഷ്ടിക്കപ്പെട്ടിട്ടുണ്ട്.
നിരന്തരമായ സാധനകളിലൂടെ, അര്‍പ്പണ മനോഭാവതോടെയുള്ള പ്രവര്ത്തനത്തോടെ, സ്വയം നവീകരിച്ചും തേച്ചു മിനുക്കിയും മനുഷ്യന് മിന്നിതിളങ്ങാമെന്നു തെളിയിച്ചിട്ടുള്ളവര്‍ ധാരാളം.

ഞാനിവിടെ പറയുന്നത് സിനിമയെക്കുറിച്ചാണ്. 
ആദ്യം ഉണ്ടാക്കിയ ഇമേജിനെ കീഴ്മേല്‍ മറിച്ച പ്രതിഭാശാലികളുടെ കൂട്ടത്തില്‍ ഞാന്‍ കണ്ടിട്ടുള്ള ഒരാളാണ് മോഹന്‍ലാല്‍...
ചോക്കലെറ്റ്‌, ജോക്കര്‍ എന്നീ നിലകളില്‍നിന്നു അഭിനേതാവ് എന്ന നിലയിലേയ്ക്ക് വളര്‍ന്ന സൈഫ് അലി ഖാന്‍ മറ്റൊരാള്‍..
പക്ഷെ, ഇവരൊന്നും മോശക്കാരനാനെന്നു പറയിച്ചിട്ടില്ല.

പക്ഷെ, ആദ്യത്തെ പടം കണ്ടു കഴിഞ്ഞു 'തന്ത വിചാരിച്ചിട്ടോന്നും മോനെ അഭിനയം പഠിപ്പിക്കാന്‍ പറ്റില്ല.. അതൊക്കെ ജന്മസിദ്ധമായി കിട്ടണം' എന്ന് പറഞ്ഞു 
കൂവിതോല്പ്പിച്ച ഒരു ചെക്കന്‍ കുറച്ചു കൊല്ലങ്ങള്‍ക്കുള്ളില്‍ 'ഇവന്‍ കൊള്ളാട്ടാ' എന്നു പറയിക്കാന്‍ പാകത്തിന് വളര്‍ന്നിട്ടുണ്ടെങ്കില്‍ അതവന്റെ മിടുക്കാണ്!
'കയ്യെത്തും ദൂരത്തിലെ' നായകന്‍ ആയി ഫാസില്‍ അവതരിപ്പിച്ച സ്വന്തം പുത്രന്‍,
ഷാനു എന്ന ചെക്കനില്‍നിന്നു വളര്‍ന്നു കേരള കഫെയിലും കൊക്ക്ടൈലിലും ചാപ്പ കുരിശിലും ഉള്ള ഫഹദ് ഫാസില്‍ എന്ന നടനിലെയ്ക് എത്തി എന്നത് തെളിയിക്കുന്നതതാണ്. 
ഇവനാണ് അവന്‍ എന്ന് തിരിച്ചറിയുന്നവര്‍ തന്നെ വിരളം. അറിഞ്ഞാല്‍ വായും പൊളിച്ചു നിന്ന് പോകും, സത്യം!

നിനക്ക് മാര്‍ക്കുണ്ട് മോനെ, 
നിന്നെ പുചിച്ചു തള്ളിയ ഞാനടക്കമുള്ള മലയാളികളേക്കൊണ്ട് തിരിച്ചു പറയിപ്പിച്ചതിനു നൂറില്‍ നൂറ്റിപ്പത് മാര്‍ക്ക്.