Friday, June 29, 2012

മുരളി

മുരളി മലയാളത്തിനെ വിട്ടു പോയിട്ട് രണ്ടു വര്‍ഷങ്ങള്‍.

സറ്റെറ്റുമെന്റ്റ് ഒരിയന്റ്റ് ആയ ഒരു പരസ്യം വേണം എന്ന് പറഞ്ഞപ്പോള്‍ ആദ്യം അന്വേഷിച്ചത് പ്രകാശ്‌ രാജിനെ ആയിരുന്നു.
ഞാന്‍ ആണ് മുരളി ആഡില്‍ അഭിനയിക്കുമോ എന്ന് ചോദിച്ചു നോക്കാന്‍ പറഞ്ഞത്. 
ജീവിതത്തില്‍ ആകെ 'സഹാറ എയര്‍ ' പരസ്യം മാത്രമേ അങ്ങേര്‍ അഭിനയിച്ചിട്ടുള്ളൂ.
എങ്കിലും ചോദിച്ചു. അദ്ദേഹം കഥ കേട്ടു.. സമ്മതിച്ചു.. വന്നു അഭിനയിച്ചു.
എല്ലാവരോടും ചിരിച്ചും സംസാരിച്ചും താരജാടകലെതുമില്ലാതെയും ഒരു സാധാരണ മനുഷ്യന്‍.
ഗോള്‍ഡ്‌ ഫില്‍റ്റെര്‍ സിഗരെറ്റിന്റെ ഫില്‍ട്ടര്‍ ടിപ്പ് ഉരിഞ്ഞു കളഞ്ഞുള്ള വലി.. പരുക്കനെന്ന് പുറം ലോകം പറയുന്ന മനുഷ്യന്റെ എനര്‍ജി..
സംഭാഷണത്തിന്റെ വേരിയെഷനുകളുടെ ഉസ്താദ്! സിനിമയേക്കാള്‍ നാടകമല്ലേ ഈ മനുഷ്യന് യോജിക്കുക എന്ന് തോന്നി.
ഞാന്‍ ശരിക്കും ആരാധകനായി. 
രാവിലെ സാര്‍ എന്ന് തുടങ്ങിയ വിളി വൈകീട്ട് മുരളിയേട്ടന്‍ എന്നായി.

എന്തായാലും പരസ്യം വന്നപ്പോള്‍ വിമര്‍ശനവും ഉണ്ടായി.
ഇമേജിനെ ദുരുപയോഗിച്ചു എന്നൊക്കെ ചിലര്‍ എഴുതി.
"സിനിമെന്നു കിട്ടുന്ന വണ്ടിച്ച്ചെക്കുകൊണ്ട് അടുപ്പില്‍ കഞ്ഞി വേവില്ല, ഞാന്‍ ഇതും ഒരഭിനയമായെ കണ്ടിട്ടുള്ളൂ" എന്ന് അദ്ദേഹം മറുപടിയും പറഞ്ഞു.
ഇടയ്ക്കു ഞങ്ങള്‍ വിളിക്കുമായിരുന്നു.
ഒരിക്കല്‍ ഞങ്ങള്‍ വിളിച്ചപ്പോള്‍ സൂര്യയുടെ തമിഴ് പദത്തിന്റെ സെറ്റിലാണ്. തൃശൂര്‍ വരുമ്പോള്‍ കാണണം എന്ന് പറഞ്ഞു.
വീണ്ടും കാണാന്‍ അവസരം തരാതെ, ഞങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാതെ മുരളിയേട്ടന്‍ പോയി..

പ്രണാമം..
മലയാളത്തിന്റെ മഹാപ്രതിഭയ്ക്ക്.
നടനെന്നതിലുപരി നല്ലൊരു മനുഷ്യന്..
അദ്ദേഹം ബാക്കി വച്ചു പോയ ഓര്‍മ്മകള്‍ക്ക്.

No comments:

Post a Comment