Friday, June 29, 2012

പ്രസംഗം

"അത് കൊണ്ടാണ് കര്‍ത്താവ്‌ പറഞ്ഞത് - ആകാശത്തിലെ പറവകളെ നോക്കുവിന്‍ .. അവ വിതക്കുന്നില്ല, കൊയ്യുന്നില്ല.." അച്ചന്‍ പ്രസംഗം തകര്‍ത്തുകൊണ്ടിരുന്നു..
ലോനക്കുട്ടിചേട്ടന്‍ അസ്വസ്ഥനായി മനസ്സിലെന്തോ പിറുപിറുത്തുകൊണ്ട് ഇളകിയിരുന്നു. 
എല്ല് മുറിയെ പണിയുക, പല്ല് മുറിയെ തിന്നുക എന്നതു ശീലമാക്കിയ അങ്ങേര്‍ക്കു അച്ചന്‍റെ വാക്കുകള്‍ അത്രയ്ക്ക് ദഹിച്ചില്ല.
" വയലിലെ ലില്ലികളെ നോക്കുക.. അവ വിതക്കുന്നില്ല, കൊയ്യുന്നില്ല, എന്നിട്ടും ദയാപരനായ കര്‍ത്താവ്‌ അവയെ തീറ്റിപ്പോറ്റുന്നു."
ലോനക്കുട്ടിചെട്ടനു സഹി കെട്ടു.. പുറത്തേയ്ക്ക് നടക്കുന്നതിനിടയില്‍ അലത്താരയിലെയ്ക്ക് നോക്കി ഇങ്ങനെ പറഞ്ഞു..
"ഇതിനാണച്ചോ ഒരുമാതിരി ഊമ്ബിതീറ്റ എന്ന് പറയുന്നത്"

പൂച്ച

മികച്ച പൂച്ചയെ തിരഞ്ഞെടുക്കാന്‍ ഒരു മത്സരം.

വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചു എമണ്ടന്‍ പൂച്ചകള്‍ പങ്കെടുത്തു.
ബുദ്ധി, സാഹചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറാനുള്ള കഴിവ്, ശക്തി, സൌന്ദര്യം എല്ലാത്തിലും മത്സരങ്ങള്‍ നടത്തി.
കഴിവ് കുറവുള്ള കൂതറ പൂച്ചകള്‍ വേഗം വേഗം ഔട്ട്‌ ആയിപ്പോയി.

അവസാന റൌണ്ടുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു പുള്ളി പൂച്ച, എത്യോപ്യയില്‍നിന്നു ഒരു കരിംകറപ്പന്‍, ഒരു ജപ്പാന്‍ സയാമീസ പിന്നെ ഒരറബിപ്പൂച്ച..

കിടു കിടെ വിട്ടു കൊടുക്കാത്ത മത്സരം.
അവസാനം പോയന്റു നിലയില്‍ ഇന്ത്യന്‍ പൂച്ചയും എത്യോപ്യന്‍ പൂച്ചയും തുല്യര്‍. 
മറ്റു രണ്ടും ഔട്ട്‌ ആയി.

വീണ്ടും മത്സരം.. ഒപ്പം പോയന്റ്.! 

സംഘാടകരുടെ ചോദ്യങ്ങള്‍ കഴിഞ്ഞു. 
അവസാനം രണ്ടും തമ്മില്‍ തല്ലുകൂടി ആരാ ജയിക്കുന്നതെങ്കില്‍ ആ പൂച്ചയെ വിജയി ആയി പ്രഖ്യാപിക്കാന്‍ തീരുമാനമായി.

ബെല്ലടിച്ചു.. പോരാട്ടം തുടങ്ങി.

ഇന്ത്യന് നിലത്തു നില്ക്കാന്‍ സമയം കിട്ടിയില്ല.. ഇടിയോടിടി!!
ആദ്യ രൌണ്ടില്‍ തന്നെ നമ്മുടെ വീരന്‍ നോക്ക് ഔട്ട്‌!

സമ്മാനദാന വേളയില്‍ പോടിയത്തില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യക്കാരന്‍ എത്യോപ്യനോട് ചോദിച്ചു..
"ഗെഡീ.. ഞാന്‍ കുങ്ങ്ഫു, കരാട്ടെ, കളരി, ബോക്സിംഗ് .. സര്‍വ്വത്ര ഐറ്റങ്ങളിലും പെട ഡാവനുല്ലോ.. ന്നട്ടും മ്മളെ നിലം തോടീപ്പിചില്ല്യല്ലോ. ദെങ്ങിന്യ പറ്റീത്?" 

എത്യോപ്യന്‍ കുനിഞ്ഞു ഇന്ത്യന്‍ പൂച്ചയുടെ ചെവിയില്‍ പറഞ്ഞു..
"ആരോടും പറയണ്ട.. പറഞ്ഞാ നീ ഇനി ഇന്ത്യ കാണില്ല!
ഞാന്‍ പൂച്ച്യോന്നുമല്ല.. എത്യോപ്യയിലെ കരിംപുലിയാ..
പട്ടിണി കിടന്നു ഈ കോലത്തിലായതാ!"

MANGLISH

ഇഗ്ലീഷിന്റെ സ്വാധീനം നമ്മുടെ ദൈന്യംദിന ജീവിതത്തില്‍ എത്രതോളമുന്ടെന്നു എല്ലാവര്ക്കും അറിയാമല്ലോ.
'മ്മളൊക്കെ ഇഗ്ലീഷില് നാല് വീശു വീശ്യാല്‍ന്ടല്ലോ.. ' ന്നങ്ങുട് പറഞ്ഞിട്ട് പൂശണ കേട്ടാ പെറ്റ  തള്ള സഹിക്കില്ല്യ..
കേട്ട് നോക്കൂ..

ഒന്ന്..
"ഹായ് നീയിതൊക്കെ എവ്ടന്നണ്ടാ പഠിച്ചേ..കൊള്ളാലോ"
"ചെറുപ്പം തൊട്ടുള്ള ശീലല്ലേ.. മ്മടെ വീട് മലേരിയെലല്ലേ..!"
(മല നില്‍ക്കുന്ന ഏറിയ ആണ് മലേരിയ!)

രണ്ട്
"ഹോ .. തോറ്റു. എപ്പ വിളിച്ചാലും ഈ ഫോണ്‍ എനഗെജുമെന്റ്റ് ആണല്ലോ "

മൂന്നു
"ഡാ.. ആ പോയ വണ്ടീല് എന്‍റെ പഴയ ലൈന്‍ ആണോന്നു ഒരു സംശയം. നീ ആ വണ്ടീനെ ഓവറ്ലോക്ക് ചെയ്തെ, വേഗം."
ഓപ്പോസിറ്റ് വണ്ടി വരുംബലല്ലേ നിന്റെ ഒരു ഓവര്‍ ലോക്ക്. പോടാ അവടന്ന്."

നാല്.
"അവള് എന്നെ നോക്കി സൈറ്റടിച്ചുടാ.. 
ഞാന്‍ ആകെ ആസ്പെറ്റൊസ് ആയിപ്പോയി!"

അഞ്ച്‌
"സാറേ, കഴിഞ്ഞ ആഴ്ച പഞ്ചായത്ത് മെമ്പറുടെ മുന്നില്‍ ഈ കാര്യം കൊമ്പ്രമെന്സസ് ആയതാ.. എന്നിട്ട പിന്നേം."

മെഴുതിരി

അവധിദിവസം കഴിഞ്ഞു പിറ്റേന്ന് ജോലിക്ക് വന്നപ്പോള്‍ രണ്ടു സുഹൃത്തുക്കള്‍ തമ്മില്‍ കുശലം പറഞ്ഞു..

"ഡാ.. ഞാന്‍ ഇന്നലെ വീട്ടിലിരുന്നു ബോറടിച്ചു മതിയായപ്പോ ചൂണ്ട ഇടാന്‍ പോയി. കുറെ നേരം കഴിഞ്ഞു വലിച്ചു നോക്കിയപ്പോളുണ്ട്രാ.. ഒരു മുട്ടന്‍ ബ്രാല്‍. മുപ്പത്താറു കിലോ തൂക്കം"

"അതിശ്യാട്ടോ..മ്മടെ കാര്യം. സെയിം പിച്ച്. ഞാനും ഇന്നലെ ചൂണ്ട ഇടാന്‍ പോയി. ഇട്ടു അപ്പൊ തന്നെ എന്തോ കൊളുത്ത് വലിച്ചു കൊണ്ട് പോയി. ചൂണ്ട എടുത്തപ്പോ കത്തി നിക്കണ രണ്ടു മെഴുകുതിരി."

"പോടാ, പോടാ.. ഇത് നമ്പരാ.. മെഴുതിരിയല്ലേ കൊളത്തീന്നു കിട്ടാ.. പുളു.. പുളു.." 

" നീ ആദ്യം ആ ബ്രാലിന്റെ തൂക്കം ഒന്ന് കുറയ്ക്ക്‌. അപ്പൊ ഞാന്‍ മെഴുതിരി കെടുത്താം." 

മഹാത്മാ ഗാന്ധി

രാവിലെ, താഴെയുള്ള സന്താനം (ഒന്നാം ക്ലാസ്സില്‍) മുറം പോലുള്ള ഒരു പുസ്തകവുമായി അടുത്തെത്തി

"ഈ ജി കെ ഒന്ന് പറഞ്ഞു തരുമോ?"
"ഇത് ബേര്‍ഡ്സ് അല്ലെ? നിനക്കറിയാലോ.."
"അതല്ല, നെക്സ്റ്റ് പേജ്"
ഞാന്‍ നോക്കിയപ്പോള്‍ ഫ്രീഡം ഫൈട്ടെഴ്സ് ന്റെ എട്ടു ചിത്രങ്ങള്‍ 
അപ്പുറത്തായി പേരുകള്‍ ക്രമം തെറ്റിചെഴുതിയിട്ടുണ്ട്
ഓ കെ.
"ഇതാരാ?" ഞാന്‍ 
" ഇത്തിരി ആള്‍ക്കാരെ അറിയാം. ചെലോരെ അറിയില്ല. അതല്ലേ പപ്പോട് പറഞ്ഞു തരാന്‍ പറയുന്നത്"
"അത് ശരി..ഇത് ഭഗത് സിംഗ് .."
"ഇത് ഇന്ത്യന്‍ ഫ്ലാഗ് അല്ലെ?"
"പോടാ.. ഇതൊരു ആളാണെന്നു മനസ്സിലാക്കാന്‍ പറ്റുന്നില്ലേ?"
"ഈ പപ്പയ്ക്ക് ഒന്നും അറിയില്ല. അയാള്‍ടെ ബാക്കില്‍ നാഷണല്‍ ഫ്ലാഗ് കണ്ടോ?"
അപ്പോളാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. ബാക്ക്ഗ്രൌണ്ടില്‍ നാഷണല്‍ ഫ്ലാഗിന്റെ കളര്‍.
"ഓ.. ഇതില്‍ രണ്ടു ലേഡീസ് ഉണ്ട്. ഒന്ന് റാണി ലക്ഷ്മി ഭായ് , മറ്റേതു സരോജിനി നായിഡു. അത് തിരിച്ചറിയാന്‍ എളുപ്പമാണല്ലോ. 
ക്ലൂ തരാം. റാണി ലക്ഷ്മി ഭായി ജാന്‍സി എന്ന രാജ്യത്തെ ക്വീന്‍ ആയിരുന്നു." 
"അത് മനസ്സിലായി." അവന്‍ ചിത്രം തൊട്ടു കാണിച്ചു.
"അപ്പോള്‍ സരോജിനി നായിഡു ഏതാ?"
"പപ്പാ .. പറ്റിക്ക്യാല്ലേ.. ഇതില്‍ വേറെ ലേഡീസ് ഇല്ലല്ലോ"
ഞാന്‍ കീഴടങ്ങി. ആ പടത്തില്‍ സരോജിനി നായിഡുവിനു ടിപ്പിക്കല്‍ പെണ്ണിന്റെ ഇമേജ് ഇല്ല. കണ്ടാല്‍ ഏതോ ആണാണെന്നെ തോന്നൂ.
"ഇത്?"
"നെഹ്‌റു, കഴിഞ്ഞ ചില്ദ്രന്‍സ് ഡേയ്ക്ക് ക്രിസ്ടി ആര്‍ന്നു നെഹ്‌റു. ഇത്തവണ ഞാനാവും."
"ഓ കെ. ഇതാരാ?"
"അറിയില്ല"
"ഇതാണ് സുഭാഷ് ചന്ദ്രബോസ്. (ആവേശത്തോടെ) ഗിവ് മി യുവര്‍ ബ്ലഡ്‌, ഐ വില്‍ ഗിവ് യു ദി ഫ്രീഡം എന്ന് പറഞ്ഞ മഹാനാണ്."
"അയാള്‍ക്ക്‌ അസുഖം ഉണ്ടായിരുന്നോ?"
"അസുഖോ? ഡാ.. ഇന്ത്യന്‍ നാഷണല്‍ ആര്മ്മി ഉണ്ടാക്കി ബ്രിട്ടനെതിരെ പോരാടിയ വീരനാണ് സുഭാഷ് ചന്ദ്രബോസ്."
"അതല്ല, അപ്പോള്‍ അയാള്‍ എന്തിനാ ബ്ലഡ്‌ ചോദിച്ചത്? അസുഖമുള്ള ആള്‍ക്കാര്‍ക്കല്ലേ ബ്ലഡ്‌ കയ്യിമ്മേ സൂചി കുത്തി കേറ്റുന്നതു?"
അല്ല എനിക്കിത് വേണം ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നവനോട് ആവേശം കൊള്ളാന്‍ പോവണ്ട വല്ല കാര്യോം ഉണ്ടായിരുന്നോ. ഞാന്‍ ഉത്തരം പറയാതെ ഇരുന്നു. 
"അത് പോട്ടെ, ഇത് അറിയാമല്ലോ.. ആരാ?"
"ഫാദര്‍ ഓഫ് നേഷന്‍, മഹാത്മാ ഗാന്ധി."
ഹാവൂ ആശ്വാസമായി..
അപ്പോള്‍ വരുന്നു അടുത്ത ചോദ്യം.
"ഇവരൊക്കെ മരിച്ചോ?"
"ഉവ്വ്, എല്ലാവരും മരിച്ചു"
"എന്നിട്ടെന്താ ഗാന്ധിജീടെ പടം മാത്രം കാശുമ്മേ വെച്ചേക്കണത്?"
ഈശ്വരാ..
ഞാന്‍ എണീറ്റു. ഉത്തരം പറയാനാവാത്തവന്റെ സ്ഥിരം നമ്പര്‍ അടിച്ചു.
"അത് പിന്നെ പറഞ്ഞു തരാം. 
എണീറ്റെ, സ്കൂള്‍ ബസ്‌ ഇപ്പൊ വരും. വേഗം റെഡി ആവു... മം വേഗം വേഗം."

വീണ്ടും ഒരു മക്കള്‍ മാഹാത്മ്യം!

വീട്ടില്‍ .. രാവിലെ 
പേപ്പറില്‍ മുഴുകിയിരിക്കുമ്പോള്‍ പത്നി..
"ദേ, ഇവനോട് ക്ലാസ് ടെസ്റ്റിനു ഉള്ള ചാപ്റ്റര്‍ ഒന്ന് ചോദിച്ചു നോക്കിക്കേ.. ഞാന്‍ ഇവര്‍ക്ക് ലഞ്ച് ആക്കട്ടെ, പ്ലീസ്.."
അവള്‍ അടുക്കളയില്‍ അലിഞ്ഞു ചേര്‍ന്നു.
ചാപ്റ്റര്‍ മൂത്തവന്‍ തന്നെ കാണിച്ചു തന്നു.
അതിനെടെല്‍ ഒരു കുതിതിരിപ്പന്‍ ചോദ്യവും..
"പപ്പാ.. ഹു ഈസ്‌ നോണ്‍ ആസ് ലിറ്റില്‍ മാസ്റ്റര്‍?"
"അതറിയില്ലേ? സച്ച......"
"പപ്പാ. ഓപ്ഷന്‍സ് ഉണ്ട്.. ഗാംഗുലി, സച്ചിന്‍, ഗവാസ്കര്‍"
ഞാന്‍ ദദില്‍ കിടുങ്ങി. ആരെടാ.. ഈ പുസ്തകം ഉണ്ടാക്കീത്‌.. എന്ന് മനസ്സില്‍ ചിന്തിച്ചു.
"ഹ്മം.. ചെറിയ കണ്ഫുഷ്യന്‍ ഉണ്ട് മോനെ, നോക്കീട്ടു പറഞ്ഞു തരാം" എന്ന് പറഞ്ഞു.
പുസ്തകം എടുത്തു.
ഫയ്മസ് ഫോര്‍ വാട്ട്‌.. സിറ്റികളും അത് എന്തിനൊക്കെ പ്രശസ്തമാണ് എന്നുമാണ് ചാപ്ടരില്‍.
ചോദ്യം തുടങ്ങി.
"വിശാഖപട്ടണം? "
"ഷിപ്‌ ബില്ടിംഗ്.. ആന്‍ഡ്‌ ഇറ്റ്‌ ഈസ്‌ എ പോര്‍ട്ട്‌."
...............
"അലഹബാദ്?"
"സാമ്പാര്‍ മതി ആശ്രം."
"എന്ത്?" (എനിക്ക് ചിരി പൊട്ടി)
ഉത്തരം ഉച്ചത്തില്‍ വന്നു..
"സാമ്പാര്‍മതി"
ചിരിക്കാന്‍ തുടങ്ങുന്നതിനു മുന്‍പേ വേറൊരു ശബ്ദം അടുക്കളെന്നു പൊന്തി..
"കിട്ടീത് തിന്നാന്‍ പടിക്ക്. അല്ലെങ്കി സാമ്പാര്‍ വച്ചാ തൊട്ടു നോക്കില്ല. ഇപ്പോളവന് സാമ്പാര്‍ മതീത്രേ!"

ഫഹദ് ഫാസില്‍

ഒരാള്‍ക്ക്‌ എങ്ങിനെ സ്വയം മാറാം.. 
പല ഉദാഹരണങ്ങളും ഉണ്ട്..
കാട്ടാളന്‍ വാല്മീകിയായത് കേട്ടിട്ടുണ്ട്..
മണ്ടന്‍ എന്ന് മുദ്ര കുത്തപ്പെട്ട തോമസ്‌ ആല്‍വാ എഡിസനെപ്പോലുള്ളവര്‍ പില്‍ക്കാലത്ത്‌ അസാമാന്യ പ്രതിഭാശാലികളുടെ കൂട്ടത്തില്‍ പ്രതിഷ്ടിക്കപ്പെട്ടിട്ടുണ്ട്.
നിരന്തരമായ സാധനകളിലൂടെ, അര്‍പ്പണ മനോഭാവതോടെയുള്ള പ്രവര്ത്തനത്തോടെ, സ്വയം നവീകരിച്ചും തേച്ചു മിനുക്കിയും മനുഷ്യന് മിന്നിതിളങ്ങാമെന്നു തെളിയിച്ചിട്ടുള്ളവര്‍ ധാരാളം.

ഞാനിവിടെ പറയുന്നത് സിനിമയെക്കുറിച്ചാണ്. 
ആദ്യം ഉണ്ടാക്കിയ ഇമേജിനെ കീഴ്മേല്‍ മറിച്ച പ്രതിഭാശാലികളുടെ കൂട്ടത്തില്‍ ഞാന്‍ കണ്ടിട്ടുള്ള ഒരാളാണ് മോഹന്‍ലാല്‍...
ചോക്കലെറ്റ്‌, ജോക്കര്‍ എന്നീ നിലകളില്‍നിന്നു അഭിനേതാവ് എന്ന നിലയിലേയ്ക്ക് വളര്‍ന്ന സൈഫ് അലി ഖാന്‍ മറ്റൊരാള്‍..
പക്ഷെ, ഇവരൊന്നും മോശക്കാരനാനെന്നു പറയിച്ചിട്ടില്ല.

പക്ഷെ, ആദ്യത്തെ പടം കണ്ടു കഴിഞ്ഞു 'തന്ത വിചാരിച്ചിട്ടോന്നും മോനെ അഭിനയം പഠിപ്പിക്കാന്‍ പറ്റില്ല.. അതൊക്കെ ജന്മസിദ്ധമായി കിട്ടണം' എന്ന് പറഞ്ഞു 
കൂവിതോല്പ്പിച്ച ഒരു ചെക്കന്‍ കുറച്ചു കൊല്ലങ്ങള്‍ക്കുള്ളില്‍ 'ഇവന്‍ കൊള്ളാട്ടാ' എന്നു പറയിക്കാന്‍ പാകത്തിന് വളര്‍ന്നിട്ടുണ്ടെങ്കില്‍ അതവന്റെ മിടുക്കാണ്!
'കയ്യെത്തും ദൂരത്തിലെ' നായകന്‍ ആയി ഫാസില്‍ അവതരിപ്പിച്ച സ്വന്തം പുത്രന്‍,
ഷാനു എന്ന ചെക്കനില്‍നിന്നു വളര്‍ന്നു കേരള കഫെയിലും കൊക്ക്ടൈലിലും ചാപ്പ കുരിശിലും ഉള്ള ഫഹദ് ഫാസില്‍ എന്ന നടനിലെയ്ക് എത്തി എന്നത് തെളിയിക്കുന്നതതാണ്. 
ഇവനാണ് അവന്‍ എന്ന് തിരിച്ചറിയുന്നവര്‍ തന്നെ വിരളം. അറിഞ്ഞാല്‍ വായും പൊളിച്ചു നിന്ന് പോകും, സത്യം!

നിനക്ക് മാര്‍ക്കുണ്ട് മോനെ, 
നിന്നെ പുചിച്ചു തള്ളിയ ഞാനടക്കമുള്ള മലയാളികളേക്കൊണ്ട് തിരിച്ചു പറയിപ്പിച്ചതിനു നൂറില്‍ നൂറ്റിപ്പത് മാര്‍ക്ക്.

മുരളി

മുരളി മലയാളത്തിനെ വിട്ടു പോയിട്ട് രണ്ടു വര്‍ഷങ്ങള്‍.

സറ്റെറ്റുമെന്റ്റ് ഒരിയന്റ്റ് ആയ ഒരു പരസ്യം വേണം എന്ന് പറഞ്ഞപ്പോള്‍ ആദ്യം അന്വേഷിച്ചത് പ്രകാശ്‌ രാജിനെ ആയിരുന്നു.
ഞാന്‍ ആണ് മുരളി ആഡില്‍ അഭിനയിക്കുമോ എന്ന് ചോദിച്ചു നോക്കാന്‍ പറഞ്ഞത്. 
ജീവിതത്തില്‍ ആകെ 'സഹാറ എയര്‍ ' പരസ്യം മാത്രമേ അങ്ങേര്‍ അഭിനയിച്ചിട്ടുള്ളൂ.
എങ്കിലും ചോദിച്ചു. അദ്ദേഹം കഥ കേട്ടു.. സമ്മതിച്ചു.. വന്നു അഭിനയിച്ചു.
എല്ലാവരോടും ചിരിച്ചും സംസാരിച്ചും താരജാടകലെതുമില്ലാതെയും ഒരു സാധാരണ മനുഷ്യന്‍.
ഗോള്‍ഡ്‌ ഫില്‍റ്റെര്‍ സിഗരെറ്റിന്റെ ഫില്‍ട്ടര്‍ ടിപ്പ് ഉരിഞ്ഞു കളഞ്ഞുള്ള വലി.. പരുക്കനെന്ന് പുറം ലോകം പറയുന്ന മനുഷ്യന്റെ എനര്‍ജി..
സംഭാഷണത്തിന്റെ വേരിയെഷനുകളുടെ ഉസ്താദ്! സിനിമയേക്കാള്‍ നാടകമല്ലേ ഈ മനുഷ്യന് യോജിക്കുക എന്ന് തോന്നി.
ഞാന്‍ ശരിക്കും ആരാധകനായി. 
രാവിലെ സാര്‍ എന്ന് തുടങ്ങിയ വിളി വൈകീട്ട് മുരളിയേട്ടന്‍ എന്നായി.

എന്തായാലും പരസ്യം വന്നപ്പോള്‍ വിമര്‍ശനവും ഉണ്ടായി.
ഇമേജിനെ ദുരുപയോഗിച്ചു എന്നൊക്കെ ചിലര്‍ എഴുതി.
"സിനിമെന്നു കിട്ടുന്ന വണ്ടിച്ച്ചെക്കുകൊണ്ട് അടുപ്പില്‍ കഞ്ഞി വേവില്ല, ഞാന്‍ ഇതും ഒരഭിനയമായെ കണ്ടിട്ടുള്ളൂ" എന്ന് അദ്ദേഹം മറുപടിയും പറഞ്ഞു.
ഇടയ്ക്കു ഞങ്ങള്‍ വിളിക്കുമായിരുന്നു.
ഒരിക്കല്‍ ഞങ്ങള്‍ വിളിച്ചപ്പോള്‍ സൂര്യയുടെ തമിഴ് പദത്തിന്റെ സെറ്റിലാണ്. തൃശൂര്‍ വരുമ്പോള്‍ കാണണം എന്ന് പറഞ്ഞു.
വീണ്ടും കാണാന്‍ അവസരം തരാതെ, ഞങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാതെ മുരളിയേട്ടന്‍ പോയി..

പ്രണാമം..
മലയാളത്തിന്റെ മഹാപ്രതിഭയ്ക്ക്.
നടനെന്നതിലുപരി നല്ലൊരു മനുഷ്യന്..
അദ്ദേഹം ബാക്കി വച്ചു പോയ ഓര്‍മ്മകള്‍ക്ക്.

കുടി


കൂട്ടുകാരനെ കാണാന്‍ പോയപ്പോളാണ് അവന്റെ ഒപ്പമുണ്ടായിരുന്ന ചെറുപ്പക്കാരനെ പരിചയപ്പെട്ടത്‌.
ഇരുപതോ ഇരുപതിരണ്ടോ വയസ്സ് പ്രായം. അടക്കവും ഒതുക്കവും വിനയവുമുള്ള ഒരുവന്‍.
നല്ല പയ്യന്‍ - മനസ്സില്‍ കുറിച്ചിട്ടു.
യാത്ര പറഞ്ഞു പിരിയാന്‍ നേരം സുഹൃത്ത്‌ പറഞ്ഞു..

"ഇവനും നിന്റെ വഴിക്കാടാ.. ഒരുമിച്ചു പോകാലോ. ഒരു കമ്പനിയാവും."

"അതിനെന്താ.."

നടക്കുന്ന വഴിയില്‍ കൂടുതല്‍ പരിചയപ്പെട്ടു.
ബസ് സ്ടാന്റിലേക്ക് തിരിയുന്ന മൂലയില്‍ ബാറിനരികിലെത്തിയപ്പോള്‍ ഒന്ന് നിന്നു.

"ഗെടീ, കഴിക്ക്യോ? നമുക്ക് ഓരോന്ന് വിട്ടാലോ?"

"ഇല്ല ചേട്ടാ.. ഞാനില്ല."

"കഴിക്കില്ല്യാ? 
അതോ എന്‍റെ കൂടെ വരുന്നതിന്റെ കുഴപ്പമാണോ?"

"അല്ല .. അത്.. അങ്ങനെയൊന്നുമില്ല.."

"അപ്പൊ പിന്നെ വാ..ഫോര്‍മാലിറ്റി ഒക്കെ വിടൂ.."

അകത്തു കയറി ടേബിളില്‍ അഭിമുഖംആയി ഇരുന്നു.

"ബ്ടാണ്ട് വല്ലതും ഉണ്ടോ?"

"എയ്യ്.. "

ചുള്ളന്‍ ചമ്മലിന്റെ മുകളില്‍ തന്നെ.

"ബ്രാണ്ടി ആവാം. ല്ലേ?"

ഉത്തരമില്ല. 

"പൈന്റു പറഞ്ഞാല്‍ ഞാന്‍ തന്നെ തീര്‍ക്കേണ്ടി വര്വോ? "

വീണ്ടും ചമ്മിയൊരു ചിരി.

"പെഗ് പറയാം.."

ഓര്ടര്‍ കൊടുത്തു, സാധനം വന്നു.
നാണിച്ചു നാണിച്ചു ആദ്യത്തെ പെഗ് ചുള്ളന്‍ വീശി.
ബീഫ് ഡ്രൈ ഫ്രൈ & ഹാഫ് ബോയില്‍ഡ് വന്നപ്പോള്‍ ഗെടി തൊട്ടു നക്കി ഇരിക്കുന്നു.

"എടുത്തു കഴിക്കെടോ.. ഇത് ഇഷ്ട്ടായില്ലെങ്കില്‍ എന്താ വേണ്ടതെങ്കില്‍ വേറെ പറയ്‌.."

സംസാരം സാള്‍ട്ട് & പെപ്പരിലെതിയപ്പോള്‍ രണ്ടാമത്തെ വന്നു..
തീര്‍ന്നു.
ചെറിയ മൂഡായി.
അടുത്തത് ഞാന്‍ അര പറഞ്ഞപ്പോള്‍ ലവന്‍ ഒന്നിന് പറഞ്ഞു!
ചിക്കന്‍ ടിക്കയും ചപ്പാത്തിയും പുറകെ.

"കൊള്ളാലോ.. കണ്ട പോലെയല്ലല്ലോ. ഇതറിഞ്ഞിരുന്നെങ്കില്‍ പൈന്റു പറയാര്‍ന്നു."

അടുത്തത് വിട്ടു തീരുംബോളേയ്ക്ക് അവന്റെ ഗ്ലാസ്‌ കാലി. 

"നീ ധൈര്യമായി പറഞ്ഞോ.. ഞാന്‍ ഇത്തിരി സ്ലോയാ.."

വാചകത്തില്‍ ഒരു കുറവും വരുത്ത്തിയില്ല്യ!
ഞാന്‍ അര പെഗ് കൂടി പറഞ്ഞപ്പോലെയ്ക്കും അപ്പുറത്ത് 
നാല് അഞ്ചു, ആറ്.. 
പറയുന്നു, വരുന്നു..വരി വരിയായി തീരുന്നു! ഒപ്പം ഫുഡും.

"ഈ നീര്‍ക്കോലി ഇതൊക്കെ എവിടെയ്ക്കാ കേറ്റണത്? 
ഇവന്റെ വയറ്റില് വല്ല കൊക്കപ്പുഴുണ്ടാ.. ഇതെന്തൂട്ട് സാധനാടപ്പ.."
ഞാന്‍ അസ്വസ്ഥനായി.

"ചേട്ടന്‍ അവസാനിപ്പിച്ചോ?"

ഓ.. ഗെടി വാ തുറന്നു. 

"ഞാന്‍ ഒരു അര പെഗ് കൂടി പറയുന്നുണ്ട്."

അത് ശരി, പണ്ടാറക്കാലന്‍ നിര്ത്തീട്ടില്ലേ..

"അത് നമുക്ക് കൌണ്ടെറീന്നു അടിക്കാം..വാ.." ഞാന്‍ എണീറ്റു. 

ഇനീം അവിടിരുന്നാ വീണ്ടും ലവന്‍ ഫുഡ്‌ പറയുമെന്ന് ഉറപ്പാ..
ബില്ല് കൊണ്ട് വന്നപ്പോള്‍ എനിക്ക് അര മാസം കുടിക്കാനുള്ള കാശ്! 
ഇവനെ എന്‍റെ കൂടെ വിട്ട സുഹൃത്തിനെ മുതല്‍ രാവിലെ കണി കണ്ടവനെ വരെ മനസ്സില്‍ തന്തക്കു വിളിച്ചു.
പുറത്തിറങ്ങി ബസ്‌ നിര്‍ത്തിയിരിക്കുന്ന സ്ഥലത്തേയ്ക്ക് നടക്കുമ്പോള്‍ ദേഷ്യവും സങ്കടവും ഒതുക്കി അവനോടു പറഞ്ഞു..

"ഗെടീ.. 
നീയാള് കൊള്ളാട്ടാ.

കുടിക്കണം.. തിന്നണം..
അതിനുള്ള പ്രായമാണ്.
ഞാനും നിന്റെ പ്രായത്തില്‍ ഒരുപാട് കുടിച്ചണ്ട്.. തിന്നട്ടുണ്ട്.
പക്ഷെ,
ഇമ്മാതിരി ഊമ്മ്ബിക്കുടി കുടിച്ചട്ടില്ല്യ."

ഒരു ശരാശരി മലയാളി

ബുക്കും പേപ്പറും ലൈസന്‍സും ഇല്ലാതെ പോയിട്ട് വണ്ടി പിടിച്ചപ്പോള്‍ കോടതീക്കേറാതെ പോലീസുകാര്‍ക്ക് കൈമടക്കു കൊടുത്തു രക്ഷപ്പെട്ടത്.. 
വില്‍ക്കുകയോ വാങ്ങുകയോ ചെയ്ത പറമ്പിനു കാല്‍ ഭാഗം കാശ് പോലും ആധാരത്തില്‍ കാണിക്കാതെ രെജിസ്ട്രശന്‍ നടത്തിയത്..
വണ്ടി ബുക്ക് ചെയ്തത് പരിചയക്കാരെക്കൊണ്ട് വിളിപ്പിച്ചു ക്രമനമ്പര്‍ മുകളിലോട്ടാക്കിയത്..
മക്കള്‍ക്ക്‌ അട്മിഷന് കാശ് കൊടുത്തു മേടിച്ചത്.
റേഷന്‍ കാര്‍ഡിലെ മണ്ണെണ്ണ കൊളനീലെ ആള്‍ക്കാര്‍ക്ക് മറിച്ചു വിറ്റത്..
കൂക്കിംഗ് ഗ്യാസ് കുറ്റി ഒരെണ്ണം കൂടി സംഘടിപ്പിച്ചത്..
പെട്രോളിന് പകരം അത് വണ്ടിയിലടിച്ചു കയറ്റി നടക്കുന്നത്..
പഞ്ചായത്ത് സെക്രട്ടറിയെക്കൊണ്ട് വിസ്തീര്‍ണ്ണം കുറച്ചു കാട്ടി വീടിന്റെ കരം കുറച്ചത്..
ടാക്സ്‌ അടക്കാതിരിക്കാന്‍ ബില്ലടിക്കാതെ സ്വര്‍ണ്ണം വാങ്ങീത്..
കാര്‍ഷിക കണക്ഷന്‍ ഉള്ള മോട്ടോരുകൊണ്ട് വീട്ടിലെ ടാങ്ക് നിറയ്ക്കുന്നത്..
............................
............................

ജന ലോക്പാല്‍ ബില്ല് പൂര്‍ണ്ണമായ തോതില്‍ പാസ്സായാല്‍ .. ഇതൊക്കെ നടക്കാതാവുമോ?
ഈശ്വരാ..
എന്നിട്ടാണോ ഞാന്‍ അന്ന ഹസാര എന്നും പറഞ്ഞു ആവേശം കൊണ്ട് നടക്കുന്നത്!!
ഈ രാഷ്ട്രീയക്കരോക്കെ വിദേശത്ത് പൂഴ്ത്തിയ കാശ് തിരികെ വന്നാല്‍ ഇവിടെ മല മറിയുമെന്നോ ഒക്കെ കണ്ടപ്പോ...
ശ്ശെ.. എനിക്കും പണി കിട്ടുന്നതാണെങ്കില്‍ ഞാന്‍ പിന്തുണ പിന്‍ വലിക്കാന്‍ പോവാ..
വെറുതെയല്ല മംമൂട്ടീം മോഹന്‍ലാലും എന്തിനു തിലകനും അഴിക്കോടും പോലും മിണ്ടാത്തെ!!

വേള്‍ഡ് റെക്കോട്

വേണു നാഗവള്ളിക്ക് ഒരു വേള്‍ഡ് റെക്കോട് കൊടുക്കണം..
ഏറ്റവും കൂടുതല്‍ പ്രാവശ്യം പുഴേലും കുളത്തിലും കല്ലെടുത്ത്‌ എറിഞ്ഞതിന്!

പീസ്‌ ബുക്ക്


പണ്ട്..

രാമേട്ടന്റെ തിയ്യേറ്ററിനടുത്തുള്ള പെട്ടിക്കടയില്‍നിന്നു പോലീസുകാരന്‍ ഒരു കേട്ട് 'പീസ്‌' ബുക്ക് പിടിച്ചു!

"താന്‍ ഇത്രേം പ്രായമായിട്ടും പിള്ളേരെ വഴി തെറ്റിക്കാന്‍ നടക്കാ.. ല്ലെടാ ...."
തിരിഞ്ഞു,  വെടിക്കെട്ടിന് തിരി കൊളുത്തുന്നത് കാത്തു നില്‍ക്കുന്ന കാഴ്ച്ചക്കാരോട്..
"എന്താടാ കാഴ്ച കാണാന്‍ നിക്കണേ? വീട്ടീപോടാ" 
ഒപ്പം ശൂ.. .ശൂ... എന്ന് വായുവില്‍ ശബ്ദമുണ്ടാക്കി ലാത്തി രണ്ടു വീശും.
എല്ലാവനും ഗര്‍ഭം കലക്കി പൊട്ടുമ്പോ ബാക്കിലെയ്ക്ക് മാറുന്ന മാതിരി കുഴിയാനകളായി.
രാമേട്ടന് ഇതിലും വല്യ നാണക്കേട്‌ ജീവിതത്തില്‍ സംഭവിച്ചിട്ടില്ലാത്ത പോലെ തോന്നി.
'ഇതിലും ഭേദം വല്ല പെണ്ണുങ്ങളേം  ബലാല്‍സംഗം ചെയ്യാര്‍ന്നു' എന്ന് മനസ്സില്‍ ചിന്തിച്ചു നില്‍ക്കുമ്പോള്‍ പോലീസുകാരന്‍ പാറപ്പുറത്ത് ചിരട്ട ഉറച്ചു.
"ഡോ.. താനെന്താ മിഴിച്ചു നിക്കണേ? അവന്റെ ഒരു നിപ്പു കണ്ടില്ലേ"
"സാറേ എനിക്കറിയില്ലായിരുന്നു, ഇതൊക്കെ ഇങ്ങനത്തെ പുസ്തകമാണെന്ന്" രാമേട്ടന്‍ മൊഴിഞ്ഞു.
"ആഹാ... അയ്യോ പാവം.. താന്‍ അതീന്നു ഒരു കഥ വായിച്ചേ.. 
ഉറക്കെ... എനിക്ക് കേക്കണം. എങ്ങനത്തെ പുസ്തകം ആണെന്ന് തനിക്കും മനസ്സിലാവട്ടെ"
തൊലി ഉരിഞ്ഞു പോയ പോലെ രാമേട്ടന്‍ നിന്നു.

"എന്താടാ.. വായിക്കാന്‍ അറിയില്ലേ? ദിപ്പോ കിട്ടും.." തുടര്‍ച്ചയായി ലാത്തി ഒരു ഓങ്ങലും .

നാണക്കെടോണ്ട് തല താഴ്ത്തി രാമേട്ടന്‍ വായന തുടങ്ങി.. 

"... അവന്‍ കയ്യെത്തിച്ച് ബ്ലൌസിന്റെ .........................""ആഹാ.. എന്നിട്ട്, കൊള്ളാലോ. അവനിന്നവളെ.." എന്നൊക്കെ ആദ്യം കളിയാക്കൽ ടോണില് പ്രതികരിച്ച പോലീസുകാരൻ പതിയെ ശബ്ദം കുറച്ചു "ഉം... ഉം" എന്ന് മൂളിത്തുടങ്ങി! 
ആദ്യം തപ്പി തടഞ്ഞു തുടങ്ങിയ വായന പിന്നെ ടോപ്‌ ഗിയരിലെത്തി..

ഇടയ്ക്കു വായനയില്‍ സ്പീഡ് കുറയുകയോ തടസ്സം നേരിടുകയോ ചെയ്യുമ്പോള്‍ പോലീസുകാരന്‍ ബ്രേക്ക്‌ ലൈറ്റ് പോലെ കളറുള്ള കണ്ണോണ്ട് രാമേട്ടനെ തറപ്പിച്ചു നോക്കി... പല്ലിറുമ്മി... കൈ ചുരുട്ടി കാണിച്ചു...

കഥയുടെ ക്ലൈമാക്സിലെത്താറായപ്പോള്‍ കൈപ്പത്തി പരത്തി 'മതി' എന്ന ആംഗ്യത്ത്തോടെ  ഇത്തവണ ചിരട്ട സൗമ്യമായി പാറപ്പുറത്തുരഞ്ഞു. 

"ഡൊ.. ഇവ്ടന്നെ നിക്കണം. മുങ്ങിക്കളയരുത്.
ഇവടത്തെ മൂത്രപ്പെരക്ക് വാതിലില്ലേ?  

ഞാന്‍ ഇപ്പൊ വരാം.."

പുതിയ സംശയം

പുതിയ സംശയം ബൈ രണ്ടാമത്തെ പുത്രന്‍.

"പപ്പാ.. ഞാന്‍ കുഞുണ്ണി ആയിരുന്നപ്പോള്‍ മാമം ഉണ്ടിരുന്നത് ഏതിലൂട്യാ.."
"വായിലൂടെ. എന്താ ഇത്ര സംശയം?"
"അതല്ലാ.. തീരെ ചെറിയ ഉണ്ണിയായിരുന്നപ്പോള്‍.. അപ്പോളോ?"
"അപ്പോള്‍ മാമം അല്ലല്ലോ അമ്മിഞ്ഞ കുടിക്ക്യല്ലേ ചെയ്തെര്‍ന്നത്‌.."
"അതല്ല വയറ്റീ കേടക്കുമ്പോ ദേ, ഈ പോക്കിളില്ലേ, ഇതീക്കൂടെ ആണോ തിന്നെര്‍ന്നത്‌?"
(എവിടുന്നോ കുറച്ചു ഈ സഖാവിന്റെ തലേക്കൂടെ കേറിപ്പോയീട്ടുണ്ട്!!)

"ആ.. അത് ഒരു കുഴലായിരുന്നു.. മമ്മീടെ വയറിനുള്ളില് നിന്നെ കണക്ട് ചെയ്തെര്‍ന്ന കുഴല്.
മമ്മി ആഹാരം കഴിക്കുന്നത്‌ ആ കുഴലിലൂടെ നിന്റെ ഉള്ളിലും എത്തി. എന്നിട്ട് നീ വലുതായപ്പോ പുറത്തേയ്ക്ക് പോന്നു. അപ്പൊ ആ കുഴല് മുറിച്ചു കളഞ്ഞു അതിന്റെ പാടാന് ഈ കുഴി. പൊക്കിള്"

"അപ്പൊ പിന്നെങ്ങിന്യാ എനിക്ക് ഭക്ഷണം കിട്ട്യേ?"
"അപ്പോളേയ്ക്കും നീ ഇത്തിരികൂടി വലുതായില്ലേ.. അപ്പോള്‍ നിനക്ക് അമ്മിഞ്ഞപാല് തന്നു.
കുറെ നാള് അത് കുടിച്ചു. പിന്നെ ഇത്തിരീശെ ചോറ് തന്നു. ഇപ്പൊ മോന്‍ എന്തൊക്കയ തിന്നാന്‍ പറ്റാ.. ല്ലേ?"

കുറച്ചു നേരം മൌനം.. ചിന്ത..

"പപ്പയ്ക്ക് ഈ അമ്മിഞ്ഞേല് പാലുണ്ടാര്‍ന്ന?"
"പപ്പയ്ക്കോ? അത് അമ്മമാര്‍ക്കല്ലേ ഉണ്ടാവ.. ആണുങ്ങള്‍ക്ക് അമ്മിഞ്ഞേല്‍ പാലുണ്ടാവില്ല."
"അപ്പൊ പിന്നെ പപ്പയ്ക്കും എനിക്കുമൊക്കെ എന്തിനാ ഈ അമ്മിഞ്ഞ?"

ഞാനും സ്വയം ചോദിച്ചു..
എന്തിനാ?

ആസ്വാദകന്‍.

തൊണ്ണൂറുകളുടെ പകുതി..

സിനിമ, സംഗീതം, നാടകം, ബാലെ എന്ന് വേണ്ട മാര്‍ഗ്ഗം കളിയുടെയും ദര്ഫ്മുട്ടിന്റെയും വരെ ഒരു അവലോകന കേന്ദ്രമായിരുന്നു
സുരേഷ് ഹോട്ടല്‍.
നാട്ടിന്‍ പുറത്തെ കലാ സാംസ്കാരിക ചര്‍ച്ചകള്‍ നടക്കുന്ന ഒരിടം.

ഒരു സാധാരണ ദിവസം..
കുഞ്ഞുണ്ണിയേട്ടന്‍ ചായ കുടിക്കാന്‍ വന്നു.
മുട്ടെത്തുന്ന ജബ, വെള്ള മുണ്ട്, നീണ്ടു കിടക്കുന്ന ചുരുളന്‍ മുടി.
കയ്യില്‍ ഒരു ഡയറി, പോക്കറ്റില്‍ പേനയും കാജാ ബീഡിയും.
നാടകം, എഴുത്ത് തുടങ്ങിയ അസ്കിതകള്‍ ഉള്ള ആളാണ്‌.
അകത്തു കയറിയപ്പോള്‍ തരംഗിണിയുടെ വസന്തഗീതങ്ങള്‍ ചായയടിക്കുന്ന ശബ്ദത്തിനൊപ്പം ഒഴുകി വരുന്നു.
'ആഹ..' കുഞ്ഞുണ്ണിയേട്ടന്‍ ആത്മഗതം പറഞ്ഞു.

"സുരേഷേ, ഒരു ലൈറ്റ് ചായ, ഒരു പരിപ്പുവട." ഓര്‍ഡര്‍ വന്നു.

കടയില്‍ അവിടവിടെയായിരിക്കുന്നവര്‍ ആളെ ഒന്ന് നോക്കി, 

"ദേദണ്ടാ ഈ അവതാരം?" എന്ന് ചോദിച്ച ഒരു ആളോട് 
"അറീല്ലെ, മ്മടെ, സുകുമാരന്റെ അനിയന്‍. 
ഹ.. കുന്നിലെ, 
പാട്ടുകാരന്‍ സുകുമാരന്ട്യേയ്...
ഇപ്പൊ, സിനിമക്ക് കഥ എഴുതാ."
എന്ന് മറുപടി വന്നു.

"അമ്പോ.. ആള് നിസ്സാരകാരനല്ലാ ല്ലേ?"

ഇതൊക്കെ കേള്‍ക്കാത്ത ഭാവത്തില്‍ കുഞ്ഞുണ്ണിയേട്ടന്‍ ഇരുന്നു.
ദാസേട്ടന്റെ ശബ്ദം 'മാമാങ്ക'മായി ഒഴുകി വന്നു.
പാട്ടിനനുസരിച്ച് ഗ്ലാസ്സുകൊണ്ട് മേശമേല്‍ വട്ടം ചുറ്റിച്ചും വരികള്‍ക്കിടയില്‍ മുസിക് വരുമ്പോള്‍ പരിപ്പുവട കഷണം കഷണമായി അതിനു വേദനയുണ്ടാക്കാത്ത്ത വിധത്തില്‍ തിന്നുകൊണ്ടും ഇടയ്ക്ക് കൈകൊണ്ടു വായുവില്‍ പാട്ടിനനുസരിച്ച് പടം വരച്ചും ആള് ഒരു താരമായി മാറി.

ചുറ്റുമിരുന്നവര്‍ പിറ് പിറ് സംസാരം നിറുത്തി.
പാട്ടും കുഞ്ഞുണ്ണിയുടെ മുഖത്ത് തെളിയുന്ന ഭാവങ്ങളും ആസ്വാദനത്തിന്റെ പുതിയ ശൈലിയും ചുറ്റും കൂടിയിരുന്നവര്‍ അന്തം വിട്ട് കണ്ടിരുന്നു..

".. തല കൊയ്തെറിഞ്ഞു പടകള്‍ നയിച്ച കഥ, ഇന്നെന്റെ ചിന്തയ്ക്കരങ്ങേരുവാന്‍.. " എന്ന വരിയെത്തിയപ്പോള്‍ അല്‍പ്പം ഉറക്കെത്തന്നെ കുഞ്ഞുണ്ണിയെട്ടന്‍ പറഞ്ഞു..

"അവിടെ ദാസ് കളഞ്ഞു."

കാഴ്ചക്കാര്‍ ഒരു നിമിഷം പരസ്പരം നോക്കി..പിന്നെ, 
ഛെ, എന്ന ഭാവത്തിലിരിക്കുന്ന പുത്തന്‍ ആസ്വാദക നികുന്ജത്തെ നോക്കി.. 
എന്നിട്ട് കോറസ്സായി പറഞ്ഞു..അല്ല അലറി..

"പ് ഫാ...ഇറങ്ങി പോടാ"

മൈനയോട് ചില ചോദ്യങ്ങള്‍.

മൈനയോട് ചില ചോദ്യങ്ങള്‍.

മൈന ഉമൈബാന്‍ എന്ന എഴുത്തുകാരിയെ വായിച്ചു തുടങ്ങിയിട്ട് കുറെ നാളുകളായി. മറയില്ലാതെ എഴുതുന്ന ഒരാള്‍ എന്ന ഇഷ്ടം അവരോടു തോന്നിയിട്ടുണ്ട്. പാരമ്പര്യമായി വിഷചികിത്സ നടത്തിയിരുന്ന മുന്‍തലമുറക്കാരില്‍നിന്നു പകര്‍ന്നു കിട്ടിയ ഒട്ടേറെ അറിവുകള്‍ പല സ്ഥലങ്ങളിലും അവര്‍ പങ്കു വച്ചിട്ടുണ്ട്. മുന്‍ പരിചയമില്ലെങ്കിലും ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി തന്ന മൈനയ്ക്ക് നന്ദി. ഒരു പാടു പേര്‍ ഇതേ ചോദ്യങ്ങള്‍ ഉന്നയിച്ചു കാണുമെങ്കിലും യാതൊരു അസഹിഷ്ണുതയും പ്രകടിപ്പിക്കാതെ കൃത്യമായി മറുപടി തന്നത്തിനു വീണ്ടും നന്ദി!!


എല്ലാവര്ക്കും പ്രയോജനപ്പെടുന്ന അല്ലെങ്കില്‍ ആര്‍ക്കും പ്രയോജനപ്പെടുത്താവുന്ന ഈ അറിവുകള്‍ ഷെയര്‍ ചെയ്യുന്നു.


animesh xavier - 

പാമ്പ് കടിയേറ്റാല്‍ എന്ത് ചെയ്യണം?

മുറിവിനു മുകളില്‍ മുറുക്കി കെട്ടിയത് കൊണ്ട് പ്രയോജനമുണ്ടോ?

മുറിവിനു മുകളില്‍ കീറി ചോര ഒഴുക്കി കളയുന്നതുകൊണ്ട് എന്തെങ്കിലും ഗുണം?

കടിച്ച പാമ്പിനെ തിരിച്ചറിയുന്നത്‌ എത്ര പ്രയോജനം ചെയ്യും?

അതിനെ (കടിച്ച പാമ്പിനെ) ഡോക്ടര്‍ക്ക് മുന്നില്‍ ഹാജരാക്കുന്നത് നല്ലതാണോ?

പാരമ്പര്യ വൈദ്യത്തിനെ വിശ്വസിക്കാമോ? (അടുത്ത് ആധുനിക ആശുപത്രി സൌകര്യങ്ങലുള്ളപ്പോള്‍?)

വിഷം പൂര്‍ണ്ണമായും ശരീരത്തില്‍നിന്നും പുറം തള്ളപ്പെടില്ലേ? (അണലി കടിച്ചാല്‍ ചൊരിയും ചിരങ്ങും ജീവിതകാലം മുഴുവന്‍ വരും എന്ന അന്ധവിശ്വാസം)

ഇത്തരം കാര്യങ്ങളെക്കുറിച്ച് താങ്കള്‍ക്കുള്ള അറിവുകള്‍ ഒന്ന് ഷെയര്‍ ചെയ്യാമോ?
ഒരുപാടു പേര്‍ക്ക് പ്രയോജനപ്പെടും എന്ന് കരുതുന്നു.Edit10/13

myna umaiban - @ animesh

സര്‍പ്പദംശനമേല്‌ക്കേണ്ടിവരുന്നയാളുടെ കാര്യത്തില്‍ നിര്‍ണ്ണായകമാവുക പ്രഥമ ശുശ്രൂഷയുടെ ഫലമായിരിക്കും. ഭയംകൊണ്ടോ അഞ്‌ജതകൊണ്ടോ വിലയേറിയ സമയം നഷ്‌ടപ്പെടുത്താതെ വിവേകപൂര്‍വ്വം ഉപയോഗപ്പെടുത്തുകയാണു വേണ്ടത്‌. കടിച്ച പാമ്പിനെ തിരിച്ചുകടിച്ചാല്‍ വിഷമുണ്ടവില്ല എന്നു വിശ്വസിക്കുന്നവരുണ്ട്‌. ശരീരത്തില്‍ കടന്ന വിഷം തിരിച്ചു കടിച്ചതുകൊണ്ട്‌ ഇല്ലാതാകുന്നില്ല. തിരിച്ചുകടിക്കാന്‍ തുനിഞ്ഞാല്‍ വീണ്ടും കടിയേല്‌ക്കുകയായിരിക്കും ഫലം. പുരാതന ഗ്രന്ഥങ്ങളിലും മറ്റും കടിച്ച പാമ്പിനെ തിരിച്ചുകടിക്കുക അല്ലെങ്കില്‍ പാമ്പാണെന്നു വിചാരിച്ച്‌ കല്ലോ, കമ്പോ കടിക്കുക എന്നു പറയുന്നുണ്ട്‌. കടിയെല്‍ക്കുമ്പോഴുണ്ടായേക്കാവുന്ന മാനസീക സംഘര്‍ഷം കുറയ്‌ക്കാനുള്ള വഴിയായിട്ടാവും ഇതു പറഞ്ഞിരിക്കുക. കടിയേല്‌ക്കുമ്പോഴുണ്ടാകുന്ന ഭയംമൂലം ഹൃദയസ്‌പന്ദം വേഗത്തിലാവുകയും രക്തയോട്ടം വര്‍ദ്ധിക്കുകയും അതുമൂലം വിഷം ശരീരത്തില്‍ പെട്ടെന്ന്‌ വ്യാപിക്കാന്‍ ഇടവരുകയും ചെയ്യും. ഈ അവസ്ഥയില്‍ മാനസീക പിരിമുറുക്കം കുറക്കുന്നതിന്‌ ഉപകരിക്കുന്നതാണ്‌ കല്ലോ കമ്പോ കടിക്കുക എന്നത്‌. മനശാസ്‌ത്ര സമീപനത്തില്‍ മാത്രമേ ഇതുപകരിക്കൂ

ഡോക്‌ടറുടെയോ വിദഗ്‌ദനായ വൈദ്യന്റെയോ നിര്‍ദ്ദേശ പ്രകാരം മാത്രമേ മരുന്നുപായോഗിക്കാവൂ. അശാസ്‌ത്രീയ പരിഹാരങ്ങള്‍ തേടി വിലയേറിയ സമയം കളയാതെ ഇത്തരം സന്‌ദര്‍ഭങ്ങളില്‍ ജീവന്‍കൊണ്ടു പന്താടാതെ ശാസ്‌ത്രീയമായി അംഗീകരിക്കുന്നകാര്യങ്ങള്‍ മാത്രം ചെയ്യുക.ഏറ്റവും പ്രധാനം രോഗി ഭയപ്പെടാതിരിക്കുകയാണ്‌. ഭയവും മാനസീക സംഘര്‍ഷവും ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും. രോഗിയുടെ കൂടെയുള്ളവര്‍ ഈ അവസ്ഥയില്‍ ആശ്വസിപ്പിക്കുകയാണു വേണ്ടത്‌..രോഗി ശാരീരികവും മാനസീകവുമായി വിശ്രമിക്കുകയാണു വേണ്ടത്‌. ലഹരി പദാര്‍ത്ഥങ്ങളോ, ഭക്ഷണമോ കഴിക്കരുത്‌. 
ദാഹമുണ്ടെങ്കില്‍ വെള്ളം കുടിക്കാം. കരിക്കിന്‍ വെള്ളമാണു നല്ലത്‌. രോഗിയെ നടത്താനോ കഴിയുന്നതും ഇളക്കാനോ പാടില്ല. കൈകാലുകളിലാണ്‌ കടിയേറ്റിട്ടുള്ളതെങ്കില്‍ ആ ഭാഗം താഴ്‌ത്തിയിടുന്നതാണ്‌ ഉത്തമം. മറ്റു ഭാഗങ്ങളിലാണെങ്കില്‍ തല ഉയര്‍ത്തിക്കിടത്തണം. കടിയേറ്റലുടന്‍ ആ ഭാഗം ശുദ്ധജലത്തില്‍ കഴുകി, മുറിവില്‍നിന്നും കുറച്ചെങ്കിലും രക്തം ചോര്‍ത്തിക്കലയണം. പ്രഥമ ശുശ്രൂഷയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്‌ മൂറിപ്പാടിന്‌ മുകളിലായി കെട്ടുന്നതാണ്‌. മൂന്നോ നാലോ ഇഞ്ച്‌ മുകളില്‍ വെച്ച്‌ കെട്ടുക. മുറുക്കി കെട്ടാതിരിക്കുന്നതാണ്‌ നല്ലത്‌. ഇടവിട്ട്‌ രണ്ടോ മൂന്നോ കെട്ടുകെട്ടാം. ആധുനീക ചികിത്സാരീതിയാണ്‌ സ്വീകരിക്കുന്നതെങ്കില്‍ രക്തഗ്രൂപ്പ്‌ അറിഞ്ഞിരിക്കുന്നത്‌ നന്നായിരിക്കും. വിഷം രക്തത്തില്‍ കലര്‍ന്ന്‌ രക്തം കട്ടപിടിക്കാതായാല്‍ രക്തഗ്രൂപ്പ്‌ നിര്‍ണ്ണയിക്കാന്‍ സാധിക്കാത്തതുകൊണ്ടാണിത്‌. പാമ്പുകടിയേറ്റാല്‍ കാര്യമായ വിഷമങ്ങളൊന്നുമുണ്ടായില്ലെങ്കിലും ചികിത്സാകേന്ദ്രത്തിലെത്തിക്കുന്നതാന്‌നല്ലത്‌. നിരീക്ഷിച്ച്‌ ബോദ്ധ്യപ്പെട്ടാലേ വിഷമേറ്റിട്ടില്ലെന്ന്‌ ഉറപ്പാക്കാന്‍ പറ്റൂ. വിഷമേറ്റാലുടന്‍ പ്രഥമശുശ്രൂഷകള്‍ നല്‌കി, രോഗിയെ ഫലപ്രദമായ ചികിത്സ ലഭിക്കുന്നിടത്ത്‌ എത്തിക്കുകയാണ്‌ വേണ്ടത്‌.


പൂര്‍ണ്ണമായ ചികിത്സ കിട്ടുന്നുവെങ്കില്‍ ചൊറിയേയും ചിരിങ്ങിനേയും പേടിക്കേണ്ട.10/13

animesh xavier - വളരെ നന്ദി..
കടിച്ച പാമ്പിനെ തിരിച്ചറിയുന്നതുകൊണ്ടു ചികിത്സയില്‍ എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്നു പറഞ്ഞില്ല. (അണലിയാണോ, മൂര്‍ഖന്‍ ആണോ.. എന്നിങ്ങനെ).
അതുകൂടിയായാല്‍ എന്‍റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പൂര്‍ത്തിയായി.

myna umaiban -
@animesh
കടിച്ച പാമ്പ് ഏതാണെന്ന് തിരിച്ചറിയുന്നത് നന്നായിരിക്കും. പിടിച്ചുകൊണ്ടുപോയാല്‍ വിഷമുള്ളതാണോ എന്നും ഏതു വിഭാഗത്തില്‍ പെട്ടതാണെന്നും തിരിച്ചറിഞ്ഞാല്‍ ചികിത്സ വേഗത്തില്‍ തുടങ്ങാന്‍ സാധിക്കും. അത് അലോപ്പതിയിലാണെങ്കിലും, ആയൂര്‍വ്വേദത്തിലാണെങ്കിലും. പാമ്പിന്‍വിഷം ഒരേ തരത്തിലുളളതല്ല. മൂര്‍ഖന്‍, അണലി, വെള്ളിക്കെട്ടന്‍ എന്നിവയില്‍ വിഷത്തിലെ ഘടകങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. 
ചിലത് നാഡിവ്യവസ്ഥയെയും ഹൃദയപേശികളെയും ബാധിക്കുമ്പോള്‍ ചിലത് രക്ത പര്യയന വ്യവസ്ഥയെ ബാധിക്കുന്നു.

ഓരോ വിഭാഗത്തില്‍പ്പെട്ട പാമ്പിനും വെവ്വേറെ മരുന്നാണ് വേണ്ടത്. ആന്റിവെനമാണെങ്കില്‍ പോലും വെവ്വേറെയുണ്ട്. മൂര്‍ഖചികിത്സയ്ക്ക് അണലി ചികിത്സ ചെയതാല്‍ വിപരീതമാവും ഫലം. 

പാമ്പിനെ കിട്ടിയില്ലെങ്കില്‍, ഏതാണെന്ന് തിരിച്ചറിയാനായില്ലെങ്കില്‍ വിഷവികാരങ്ങള്‍ നോക്കിയും പല്ലടയാളം നോക്കിയുമൊക്കെയാണ് ചികിത്സ തീരുമാനിക്കന്നത്. ആയൂര്‍വ്വേദത്തില്‍ ചില് ഔഷധങ്ങള്‍ കൊടുത്ത് രുചി വ്യത്യാസം മനസ്സിലാക്കി ചിലര്‍ ചികിത്സിക്കാറുണ്ട്.

'ഞ്ഞോച്ച'

'ഞ്ഞോച്ച' എന്ന് വച്ചാല്‍ എന്താണ്? (വില്ലോടി'ഞ്ഞോച്ച' കേട്ട്..)
'ണ്ടങ്കം' എന്ന് വച്ചാല്‍? (ആരോമല്‍ ചേകവര്‍ പ'ണ്ടങ്കം' വെട്ടിയ കഥകള്‍)
പാട്ടുകള്‍ക്കിടയില്‍ ഒരു പാട് ചിരിപ്പിച്ച ഇത്തരം വിശേഷങ്ങള്‍ ഇന്നലെ സംഗീതസദസ്സിനിടയില്‍ (ഞായരാഴ്ചയല്ലേ, മദ്യവും പാട്ടും. അതന്നെ സദസ്സ്!) ഉയര്‍ന്നു വന്നപ്പോള്‍ പുതിയൊരു ടി പി ശാസ്ഥാമംഗലം ജനിച്ചു!!

മന്ത്രിയുടെ ഹണിമൂണിനു വല്ല പ്രത്യേകതയുണ്ടോ? മന്ത്രിമാര്‍ക്ക് അതൊന്നും പാടില്ലേ?"
"പിന്നെ, മന്ത്രി ആയിട്ട് ഹണിമൂണ്‍ ആഘോഷിക്കുന്ന ആള്‍ക്കാര്‍ കുറവായിരിക്കും. അതിനു മുന്പന്നെ അവരെ ആരെങ്കിലും പിടിച്ചു കേട്ടിചിരിക്കും! 
ഇനി കൂടുതല്‍ അറിയാന്‍ നമുക്ക് പി കെ ജയലക്ഷ്മീനെ കല്യാണം കഴിപ്പിച്ചു വിടാം. എന്താ കാര്യം?"
അല്ല, "മനസ്സ് മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍ മന്ത്രിക്കും മധുവിധു രാത്രി.. " എന്ന് പാട്ടില്‍ കേട്ടതുകൊണ്ടു ചോദിച്ചതാ..
"ഓ.. അങ്ങിനെ."

"പിന്നെ, ഗാനങ്ങളും ഗാനചിത്രീകരണങ്ങളും പരസ്പരം നീതി പുലര്‍ത്തണം.."
"അത് വേണമല്ലോ.. പണ്ടത്തെ ഗാനങ്ങള്‍ നോക്കണ്ട.. പാട്ടൊരു വഴിക്ക്, ചിത്രീകരണം വേറെ വഴിക്ക്."
"ഇത് അത്ര പഴേ പടമോന്നുമല്ല.. പ്രിയദര്‍ശന്റെ ചിത്രം"
"ചിത്രത്തില്‍ എന്ത് പ്രശ്നം?"
"ദൂരെ കിഴക്കുദിക്കും.. കണ്ടിട്ടില്ലേ? ആരാ അഭിനയിക്കുന്നത്?"
"ലാലും രണ്ജിനിയും.."
"ആണല്ലോ.. എന്നിട്ടെന്താ ആദ്യത്തെ നാല് വരികള്‍ കഴിയുമ്പോള്‍ കുറെ പെണ്ണുങ്ങള്‍ .....*ലാലല്ല ലാലല്ല ലാലല്ല*...ന്നു കൊറേ പ്രാവശ്യം പാടി നടക്കണത്‌?"!!