Friday, June 29, 2012

വീണ്ടും ഒരു മക്കള്‍ മാഹാത്മ്യം!

വീട്ടില്‍ .. രാവിലെ 
പേപ്പറില്‍ മുഴുകിയിരിക്കുമ്പോള്‍ പത്നി..
"ദേ, ഇവനോട് ക്ലാസ് ടെസ്റ്റിനു ഉള്ള ചാപ്റ്റര്‍ ഒന്ന് ചോദിച്ചു നോക്കിക്കേ.. ഞാന്‍ ഇവര്‍ക്ക് ലഞ്ച് ആക്കട്ടെ, പ്ലീസ്.."
അവള്‍ അടുക്കളയില്‍ അലിഞ്ഞു ചേര്‍ന്നു.
ചാപ്റ്റര്‍ മൂത്തവന്‍ തന്നെ കാണിച്ചു തന്നു.
അതിനെടെല്‍ ഒരു കുതിതിരിപ്പന്‍ ചോദ്യവും..
"പപ്പാ.. ഹു ഈസ്‌ നോണ്‍ ആസ് ലിറ്റില്‍ മാസ്റ്റര്‍?"
"അതറിയില്ലേ? സച്ച......"
"പപ്പാ. ഓപ്ഷന്‍സ് ഉണ്ട്.. ഗാംഗുലി, സച്ചിന്‍, ഗവാസ്കര്‍"
ഞാന്‍ ദദില്‍ കിടുങ്ങി. ആരെടാ.. ഈ പുസ്തകം ഉണ്ടാക്കീത്‌.. എന്ന് മനസ്സില്‍ ചിന്തിച്ചു.
"ഹ്മം.. ചെറിയ കണ്ഫുഷ്യന്‍ ഉണ്ട് മോനെ, നോക്കീട്ടു പറഞ്ഞു തരാം" എന്ന് പറഞ്ഞു.
പുസ്തകം എടുത്തു.
ഫയ്മസ് ഫോര്‍ വാട്ട്‌.. സിറ്റികളും അത് എന്തിനൊക്കെ പ്രശസ്തമാണ് എന്നുമാണ് ചാപ്ടരില്‍.
ചോദ്യം തുടങ്ങി.
"വിശാഖപട്ടണം? "
"ഷിപ്‌ ബില്ടിംഗ്.. ആന്‍ഡ്‌ ഇറ്റ്‌ ഈസ്‌ എ പോര്‍ട്ട്‌."
...............
"അലഹബാദ്?"
"സാമ്പാര്‍ മതി ആശ്രം."
"എന്ത്?" (എനിക്ക് ചിരി പൊട്ടി)
ഉത്തരം ഉച്ചത്തില്‍ വന്നു..
"സാമ്പാര്‍മതി"
ചിരിക്കാന്‍ തുടങ്ങുന്നതിനു മുന്‍പേ വേറൊരു ശബ്ദം അടുക്കളെന്നു പൊന്തി..
"കിട്ടീത് തിന്നാന്‍ പടിക്ക്. അല്ലെങ്കി സാമ്പാര്‍ വച്ചാ തൊട്ടു നോക്കില്ല. ഇപ്പോളവന് സാമ്പാര്‍ മതീത്രേ!"

1 comment:

  1. ഹ..ഹ....ടൈമിംഗ് , അതാണ്‌ നല്ല ഹാസ്യത്തിന്റെ പ്രധാന ലക്ഷണം....സസ്നേഹം

    ReplyDelete